---
title: "ദാരുണം....! ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "22 year old man collapses and dies while playing on turf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359946/22-year-old-man-collapses-and-dies-while-playing-on-turf"
published_at: "2026-05-17T11:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09542d039b8_death.jpg"
keywords: []
---

# ദാരുണം....! ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് മംഗലത്ത് ഹക്കീമിന്റെ മകനായ അനസ് ആണ് മരണപ്പെട്ടത്.

## Article Content

പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് മംഗലത്ത് ഹക്കീമിന്റെ മകനായ അനസ് ആണ് മരണപ്പെട്ടത്.

ഉമ്മനഴിയിലുള്ള ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അനസിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, തെന്മലയിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54) ആണ് പേവിഷബാധയെ തുടർന്ന് മരണപ്പെട്ടത്. പേവിഷബാധയെ തുടർന്നാണ് കുഞ്ഞമ്മയുടെ മരണമെന്ന് ജില്ലാ ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടുമാസംമുൻപ്‌ ആര്യങ്കാവ് കുളിർകാടിൽ കോലിഞ്ചി കൃഷിയിടത്തിലെ ഷെഡിൽ രാത്രി കിടന്നുറങ്ങുന്നതിനിടെ പുലി വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് കുഞ്ഞമ്മയ്ക്കും പരിക്കേറ്റതെന്ന് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആരോഗ്യവിഭാഗം അധികൃതരോട് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359946/22-year-old-man-collapses-and-dies-while-playing-on-turf)