---
title: "കുടുംബനാഥൻ തന്നെയോ ഇത്? വാടക കുടിശികയ്ക്ക് പകരം ഭാര്യയെയും മകളെയും പീഡിപ്പിക്കാൻ ഉടമയ്ക്ക് അനുവാദം നൽകി; ഗൃഹനാഥൻ പിടിയിൽ"
english_title: "Homeowner arrested for allowing landlord to abuse wife and daughter in lieu of rent arrears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359936/homeowner-arrested-for-allowing-landlord-to-abuse-wife-and-daughter-in-lieu-of-rent-arrears"
published_at: "2026-05-17T09:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a094126be9bc_Homeowner_arrested_for_allowing_landlord_to_abuse_wife_and_daughter_in_lieu_of_rent_arrears.jpg"
keywords: []
---

# കുടുംബനാഥൻ തന്നെയോ ഇത്? വാടക കുടിശികയ്ക്ക് പകരം ഭാര്യയെയും മകളെയും പീഡിപ്പിക്കാൻ ഉടമയ്ക്ക് അനുവാദം നൽകി; ഗൃഹനാഥൻ പിടിയിൽ

> **Lead Summary:** **മോർബി (ഗുജറാത്ത്) : [**വീട്ടുവാടകയായ 2000 രൂപ നൽകാൻ സാധിക്കാത്തതിനെ തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ കെട്ടിട ഉടമയ്‌ക്ക്‌ അനുവാദം നൽകിയ ഗൃഹനാഥൻ പിടിയിൽ.

## Article Content

**മോർബി (ഗുജറാത്ത്) : [**വീട്ടുവാടകയായ 2000 രൂപ നൽകാൻ സാധിക്കാത്തതിനെ തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ കെട്ടിട ഉടമയ്‌ക്ക്‌ അനുവാദം നൽകിയ ഗൃഹനാഥൻ പിടിയിൽ.

ഇയാളെയും കെട്ടിട ഉടമയെയും പോലീസ് അറസ്റ്റ് ചെയ്‌തു. ഗുജറാത്തിലെ സുരേന്ദ്രനഗർ സ്വദേശികളായ കുടുംബം ആറ് മാസം മുൻപാണ് ജീവനോപാധി തേടി മോർബിയിലെത്തിയത്. പ്രതിമാസം 2000 രൂപ വാടകയുള്ള വീട്ടിലായിരുന്നു ഇവരുടെ താമസം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ നാല് മാസത്തെ വാടക കുടിശികയായിരുന്നു.

തുടർന്ന് കുടിശികയ്‌ക്ക്‌ പകരമായി ഭാര്യയെയും 13 വയസുള്ള മകളെയും ലൈംഗികമായി ചൂഷണം ചെയ്യാൻ ഭർത്താവ് കെട്ടിട ഉടമയുമായി ധാരണയിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മൂമ്മയാണ്‌ പൊലീസിൽ പരാതി നൽകിയത്‌.​ പോക്‌സോ ചുമത്തി കേസെടുത്ത പൊലീസ്‌ പെൺകുട്ടിയുടെ പിതാവിനെയും കെട്ടിട ഉടമയെയും അറസ്റ്റ്ചെയ്‌തതു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359936/homeowner-arrested-for-allowing-landlord-to-abuse-wife-and-daughter-in-lieu-of-rent-arrears)