---
title: "'വെള്ളാപ്പള്ളിയെ തൊട്ടാൽ ലീഗുകാരുടെ കൈവെട്ടും'; കോട്ടയത്ത് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എൻഡിപി പ്രതിഷേധം"
english_title: "SNDP protests by burning Sadiqali Thangal's effigy in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359917/sndp-protests-by-burning-sadiqali-thangals-effigy-in-kottayam"
published_at: "2026-05-17T06:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a090ec5ae0fd_protest.jpg"
keywords: []
---

# 'വെള്ളാപ്പള്ളിയെ തൊട്ടാൽ ലീഗുകാരുടെ കൈവെട്ടും'; കോട്ടയത്ത് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എൻഡിപി പ്രതിഷേധം

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** വെള്ളാപ്പള്ളിക്ക് എതിരായ യൂത്ത് ലീഗ് മുദ്രാവാക്യം വിളിയിൽ പ്രതിഷേധിച്ച് കോട്ടയത്ത് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എൻഡിപിയുടെ പ്രകടനം. മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** വെള്ളാപ്പള്ളിക്ക് എതിരായ യൂത്ത് ലീഗ് മുദ്രാവാക്യം വിളിയിൽ പ്രതിഷേധിച്ച് കോട്ടയത്ത് സാദിഖലി തങ്ങളുടെ കോലം കത്തിച്ച് എസ്എൻഡിപിയുടെ പ്രകടനം. മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

വെള്ളാപ്പള്ളിയെ തൊട്ടാൽ ലീഗുകാരുടെ കൈവെട്ടുമെന്ന് യോഗത്തിൽ പ്രസംഗിച്ച എസ്എൻഡിപി യൂണിയൻ നേതാവ് സുരേഷ് ഇട്ടികുന്നേൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് സുരേഷ്.

മതസാഹോദര്യത്തിൻ്റെ മണ്ണിൽ വർഗീയ കലാപങ്ങൾ നടത്താനുള്ള മനഃപൂർവമായ ശ്രമങ്ങളാണ് ലീഗിൻ്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് യോഗത്തിൽ ആരോപിച്ചു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ലീഗിനെ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവരെ ലീഗ് നേതൃത്വം നിലയ്ക്കുനിർത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359917/sndp-protests-by-burning-sadiqali-thangals-effigy-in-kottayam)