---
title: "ക്രൂര കൊലപാതകം; പണം നൽകുന്നത് നിർത്തി, പിന്നാലെ കാമുകനെ തല്ലിക്കൊന്ന് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി തള്ളി യുവതിയും ഭർത്താവും"
english_title: "Woman kills lover with husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359914/woman-kills-lover-with-husband"
published_at: "2026-05-16T23:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08ac4f29f3e_maharashtra.jpg"
keywords: []
---

# ക്രൂര കൊലപാതകം; പണം നൽകുന്നത് നിർത്തി, പിന്നാലെ കാമുകനെ തല്ലിക്കൊന്ന് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി തള്ളി യുവതിയും ഭർത്താവും

> **Lead Summary:** **മഹാരാഷ്ട്ര: ** മഹാരാഷ്ട്രയില്‍ യുവതി ഭര്‍ത്താവിനെപ്പം ചേര്‍ന്ന് കാമുകനെ കൊന്നു. മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിയായ യുവതി പിടിയിലായെങ്കിലും ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്.

## Article Content

**മഹാരാഷ്ട്ര: ** മഹാരാഷ്ട്രയില്‍ യുവതി ഭര്‍ത്താവിനെപ്പം ചേര്‍ന്ന് കാമുകനെ കൊന്നു. മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിയായ യുവതി പിടിയിലായെങ്കിലും ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്.

അര്‍ബാസ് മഖ്‌സൂദ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുമ്പ്ര സ്വദേശിയാണ്. 2021മുതല്‍ മഹ്ജാബീര്‍ ഷെയ്ക് എന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറയായി അര്‍ബാസ് യുവതിക്ക് പണവും നല്‍കുന്നുണ്ടായിരുന്നു. പണം അയക്കുന്നത് ഇടയ്ക്ക് നിര്‍ത്തിയതാണ് പകയ്ക്ക് കാരണമെന്നാണ് സൂചന.ഏപ്രില്‍ മൂന്നാം തിയ്യതി മുംബൈയിലെ ദാദറിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ അര്‍ബാസ് പിന്നീട് തിരിച്ചെത്തിയില്ല.

കാണാതാവുന്നതിന് ഒരു ദിവസം മുന്‍പ് അമ്പതിനായിരം രൂപ യുവതിക്ക് കൈമാറിയെന്ന് പൊലീസ് കണ്ടെത്തി. ഒടുവിലെ ടവര്‍ ലൊക്കേഷന്‍ യുവതി താമസിക്കുന്ന വസായിയില്‍ ആണെന്നും തിരിച്ചറിഞ്ഞു.

തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഭര്‍ത്താവിനും മറ്റ് രണ്ട് പേര്‍ക്കും ഒപ്പം ചേര്‍ന്ന് യുവാവിനെ കൊന്ന് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി തള്ളിയെന്ന് യുവതി പൊലീസിനോട് കുറ്റസമ്മതം നടത്തി.

കെട്ടിയിട്ട് ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. ഭര്‍ത്താവിന് നേരത്തെ തന്നെ എല്ലാമറിയാമെന്നും പൊലീസ് കരുതുന്നു. ഭര്‍ത്താവ് താരിഖ് ഷെയ്ക്കും കൂട്ടാളികളും ഒളിവിലാണ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359914/woman-kills-lover-with-husband)