---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "A young man died tragically in a collision between a car and a bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359913/a-young-man-died-tragically-in-a-collision-between-a-car-and-a-bike"
published_at: "2026-05-16T22:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08a7e6cf25e_accident.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തി ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുഹമ്മ സ്വദേശി മുഹമ്മദ് ഷാഫി ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ: ** ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തി ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുഹമ്മ സ്വദേശി മുഹമ്മദ് ഷാഫി ആണ് മരിച്ചത്.

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ കടുത്ത ആഘാതത്തിൽ മുഹമ്മദ് ഷാഫി ബൈപ്പാസ് മേൽപ്പാലത്തിൽ നിന്നും താഴേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു വർഷം മുൻപ് മുഹമ്മദ് ഷാഫിയുടെ സഹോദരൻ സമീറും ബംഗളൂരുവിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359913/a-young-man-died-tragically-in-a-collision-between-a-car-and-a-bike)