---
title: "ദൈവമേ... വിശ്വസിച്ച് ഒന്നും കഴിക്കാൻ വയ്യല്ലോ..! ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി"
english_title: "Worm found in food bought on train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359895/worm-found-in-food-bought-on-train"
published_at: "2026-05-16T20:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0889a079025_alappuzha.jpg"
keywords: []
---

# ദൈവമേ... വിശ്വസിച്ച് ഒന്നും കഴിക്കാൻ വയ്യല്ലോ..! ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

> **Lead Summary:** **ആലപ്പുഴ: ** ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ലോകമാന്യ തിലക് കൊച്ചുവെളി ഗരീബ് രത് എക്സ്പ്രസ്സ്‌ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കായംകുളം സ്വദേശിനി അഡ്വ. സുരഭി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.

## Article Content

**ആലപ്പുഴ: ** ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ലോകമാന്യ തിലക് കൊച്ചുവെളി ഗരീബ് രത് എക്സ്പ്രസ്സ്‌ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കായംകുളം സ്വദേശിനി അഡ്വ. സുരഭി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും നിരന്തരം ചർച്ചയാകുന്നതിനിടെയാണ് പുതിയ പരാതി ഉയർന്നത്. സംഭവത്തിൽ റെയിൽവേ അധികൃതർ വിശദീകരണം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ഇതാദ്യമായല്ല ഇന്ത്യൻ റയിൽവേയുടെ ട്രെയിനുകളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ ഭക്ഷണം ലഭിക്കുന്നത്.ബുള്ളറ്റ് ട്രെയിൻ ഉൾപ്പടെയുള്ള പദ്ധതികൾ കൊട്ടിഘോഷിച്ചു കേന്ദ്ര സർക്കാർ അവതരിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രാജ്യത്തിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

ട്രെയിനുകളിലെ പരിധിയില്ലാത്ത തിരക്കും വൃത്തിഹീനമായ ചുറ്റുപാടുകളും സുരക്ഷയില്ലായ്മയും രാജ്യത്തിനാകെ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359895/worm-found-in-food-bought-on-train)