---
title: "ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചു, പിന്നാലെ തീക്കൊളുത്തി; അമേഘയെ രക്ഷിച്ചത് ആ സ്ഫോടനശബ്ദം "
english_title: "youngman committed suicide in Narikkuni, lowering the shutters and holding his daughter close."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359886/youngman-committed-suicide-in-narikkuni-lowering-the-shutters-and-holding-his-daughter-close"
published_at: "2026-05-16T19:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a087cdc2783f_kozhikkode1.jpg"
keywords: []
---

# ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചു, പിന്നാലെ തീക്കൊളുത്തി; അമേഘയെ രക്ഷിച്ചത് ആ സ്ഫോടനശബ്ദം 

> **Lead Summary:** **കോഴിക്കോട് : ** നരിക്കുനിയിലെ ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട് : ** നരിക്കുനിയിലെ ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മകൾക്കും പൊള്ളലേറ്റിരുന്നു. കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനീഷ് കുമാറാണ് (48) മരിച്ചത്. കയ്യിലും മുഖത്തും പൊള്ളലേറ്റ മകൾ അമേഘയെ (9) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊടുവള്ളി റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വി.ജെ.ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിനീഷ് കുമാർ. മകളെയും കൂട്ടിയാണ് ഇവിടെ എത്തിയത്.

സ്ഥാപനത്തിനുള്ളിൽ കടന്ന് ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചാണ് വിനീഷ് കുമാർ തിന്നർ പോലുള്ള ദ്രാവകമൊഴിച്ച് തീയിട്ടതെന്നു പൊലീസ് പറഞ്ഞു.

വിനീഷിന്റെ പിടിയിൽ നിന്നു കുതറി ഒരു മൂലയിലേക്കു മാറിയതിനാലാണ് മകൾ രക്ഷപ്പെട്ടത്. മുറിക്കുള്ളിൽ നിന്നു പൊട്ടിത്തെറി പോലുള്ള ശബ്ദം കേട്ട് ഓടി എത്തിയവരാണ് തീപടരുന്നതു കണ്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359886/youngman-committed-suicide-in-narikkuni-lowering-the-shutters-and-holding-his-daughter-close)