---
title: "'ലേഡി സിംഗം' തോക്കിൻമുനയിലും ഭയന്നില്ല! ലക്ഷങ്ങളുടെ കവർച്ച തടഞ്ഞത് ജ്വല്ലറി ഉടമയുടെയും ജീവനക്കാരുടെയും 'റിയൽ ഹീറോയിസം'"
english_title: "'Lady Singham' was not afraid even at gunpoint! The 'real heroism' of the jewellery owner and employees prevented a robbery worth lakhs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359847/lady-singham-was-not-afraid-even-at-gunpoint-the-real-heroism-of-the-jewellery-owner-and-employees-prevented-a-robbery-worth-lakhs"
published_at: "2026-05-16T16:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a084b3054692_SDEFASDFA.jpg"
keywords: []
---

# 'ലേഡി സിംഗം' തോക്കിൻമുനയിലും ഭയന്നില്ല! ലക്ഷങ്ങളുടെ കവർച്ച തടഞ്ഞത് ജ്വല്ലറി ഉടമയുടെയും ജീവനക്കാരുടെയും 'റിയൽ ഹീറോയിസം'

> **Lead Summary:** മഹാരാഷ്ട്ര:**[ **തോക്കുമായെത്തിയ ആറംഗ കവർച്ചാ സംഘത്തെ ധീരമായി നേരിട്ട് തുരത്തിയോടിച്ച് വനിതാ കടയുടമയും ജീവനക്കാരും. മഹാരാഷ്ട്രയിലെ നാസിക് ഹിരാവാടി പ്രദേശത്തുള്ള 'ന്യൂ സമൃദ്ധി ജ്വല്ലേഴ്‌സി'ൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സിനിമാ സ്റ്റൈൽ സംഭവം നടന്നത്. കവർച്ചാ ശ്രമം പരാജയപ്പെടുത്തിയ കടയുടമയ്ക്കും ജീവനക്കാർക്കും സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

## Article Content

മഹാരാഷ്ട്ര:**[ **തോക്കുമായെത്തിയ ആറംഗ കവർച്ചാ സംഘത്തെ ധീരമായി നേരിട്ട് തുരത്തിയോടിച്ച് വനിതാ കടയുടമയും ജീവനക്കാരും. മഹാരാഷ്ട്രയിലെ നാസിക് ഹിരാവാടി പ്രദേശത്തുള്ള 'ന്യൂ സമൃദ്ധി ജ്വല്ലേഴ്‌സി'ൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സിനിമാ സ്റ്റൈൽ സംഭവം നടന്നത്. കവർച്ചാ ശ്രമം പരാജയപ്പെടുത്തിയ കടയുടമയ്ക്കും ജീവനക്കാർക്കും സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജീവനക്കാർ കടയടയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിലായി ആറ് പേർ എത്തിയത്. ഹെൽമറ്റും മുഖംമൂടിയും ധരിച്ചായിരുന്നു ഇവരുടെ വരവ്. കടയ്ക്കുള്ളിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ കവർച്ചക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ഒട്ടും ഭയപ്പെടാതെ കടയുടമ നയന പഗാരിയ, വനിതാ ജീവനക്കാരി, സ്റ്റാഫ് അംഗമായ അമിത് ശ്രീമാലി എന്നിവർ ചേർന്ന് കവർച്ചക്കാരെ നേരിടുകയായിരുന്നു. കടയിലുണ്ടായിരുന്ന സാധനങ്ങൾ എടുത്തു എറിഞ്ഞും കള്ളന്മാരെ തല്ലിയുമാണ് ഇവർ പ്രതിരോധിച്ചത്. ജീവനക്കാരുടെ അപ്രതീക്ഷിത ആക്രമണത്തിൽ പതറിപ്പോയ കവർച്ചക്കാർക്ക് ആഭരണങ്ങളൊന്നും എടുക്കാൻ കഴിയാതെ കടയിൽ നിന്നും ജീവനും കൊണ്ട് ഓടേണ്ടി വന്നു. കവർച്ചാ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ധീരതയുടെ വാർത്ത നാടറിഞ്ഞത്. സംഭവത്തിൽ പഞ്ചവടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359847/lady-singham-was-not-afraid-even-at-gunpoint-the-real-heroism-of-the-jewellery-owner-and-employees-prevented-a-robbery-worth-lakhs)