---
title: "മഹാരാഷ്ട്രയിൽ പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു"
english_title: "Soldier shot dead during training in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359841/soldier-shot-dead-during-training-in-maharashtra"
published_at: "2026-05-16T16:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0848daf23e0_Soldier_shot_dead_during_training_in_Maharashtra.jpg"
keywords: []
---

# മഹാരാഷ്ട്രയിൽ പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലുള്ള സെൻട്രൽ അമ്മുനിഷൻ ഡിപ്പോയിൽ പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിങ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന വെടിവയ്പ്പ് പരിശീലനത്തിനിടെ സൈനികന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലുള്ള സെൻട്രൽ അമ്മുനിഷൻ ഡിപ്പോയിൽ പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിങ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന വെടിവയ്പ്പ് പരിശീലനത്തിനിടെ സൈനികന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

ഡിഫൻസ് സെക്യുരിറ്റി കോർപ്സിൻറെ ജൂനിയർ കമ്മീഷൻഡ് ഓഫിസറായ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദാണ് മരിച്ചത്. ‘പുൽഗാവിലെ സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ പതിവ് പരിശീലനത്തിനിടെ, ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ജൂനിയർ കമീഷൻഡ് ഓഫീസർ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദ് അബദ്ധത്തിൽ വെടിയേറ്റു മരിച്ചുവെന്ന് ഖേദപൂർവ്വം അറിയിക്കുന്നു’- ഡിഫൻസ് പി.ആർ.ഒയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസും സൈന്യവും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359841/soldier-shot-dead-during-training-in-maharashtra)