---
title: " 'പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു'; സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം"
english_title: "CPM Pathanamthitta District Committee criticizes Veena George"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359835/cpm-pathanamthitta-district-committee-criticizes-veena-george"
published_at: "2026-05-16T15:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0846d4a54fb_veena.jpg"
keywords: []
---

#  'പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു'; സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

> **Lead Summary:** **പത്തനംതിട്ട: **ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു.

## Article Content

**പത്തനംതിട്ട: **ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു.

പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് 'ധീരനായ' പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവായി പിണറായിയെ ആരും കെട്ടി ഇറക്കിയതല്ല എന്ന് തോമസ് ഐസക്ക് പറഞ്ഞു. തീരുമാനം പാർട്ടിയുടേത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359835/cpm-pathanamthitta-district-committee-criticizes-veena-george)