---
title: "ഒരു പ്ലേറ്റ് പോരാതെ വരും! തൈര് മുളകിന്റെ മാജിക്കിൽ ചിക്കൻ കൊണ്ടാട്ടം; കൊതിപ്പിക്കും റെസിപ്പി"
english_title: "One plate is not enough! Chicken Kondattam with the magic of yogurt and chilli; A recipe that will make you crave for it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359832/one-plate-is-not-enough-chicken-kondattam-with-the-magic-of-yogurt-and-chilli-a-recipe-that-will-make-you-crave-for-it"
published_at: "2026-05-16T15:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0842593a821_DFGDRFG.jpg"
keywords: []
---

# ഒരു പ്ലേറ്റ് പോരാതെ വരും! തൈര് മുളകിന്റെ മാജിക്കിൽ ചിക്കൻ കൊണ്ടാട്ടം; കൊതിപ്പിക്കും റെസിപ്പി

> **Lead Summary:** **[**കേരളത്തിലെ തട്ടുകടകളിലും റെസ്റ്റോറന്റുകളിലും ഇപ്പൊൾ തരംഗമായിക്കൊണ്ടിരിക്കുന്ന, നല്ല മൊരിഞ്ഞതും മസാല പിടിച്ചതുമായ ഒരു കിടിലൻ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം. സാധാരണ ചിക്കൻ ഫ്രൈയിൽ നിന്നും വ്യത്യസ്തമായി ഇതിൽ ചേർക്കുന്ന കൊണ്ടാട്ടമുളകും (തൈര് മുളക്) പ്രത്യേക സോസും ഇതിന് ഒരു പ്രത്യേക രുചി നൽകുന്നു. നാവിൽ കപ്പലോടിക്കുന്ന ചിക്കൻ കൊണ്ടാട്ടം വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം:

## Article Content

**[**കേരളത്തിലെ തട്ടുകടകളിലും റെസ്റ്റോറന്റുകളിലും ഇപ്പൊൾ തരംഗമായിക്കൊണ്ടിരിക്കുന്ന, നല്ല മൊരിഞ്ഞതും മസാല പിടിച്ചതുമായ ഒരു കിടിലൻ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം. സാധാരണ ചിക്കൻ ഫ്രൈയിൽ നിന്നും വ്യത്യസ്തമായി ഇതിൽ ചേർക്കുന്ന കൊണ്ടാട്ടമുളകും (തൈര് മുളക്) പ്രത്യേക സോസും ഇതിന് ഒരു പ്രത്യേക രുചി നൽകുന്നു. നാവിൽ കപ്പലോടിക്കുന്ന ചിക്കൻ കൊണ്ടാട്ടം വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം:

**ആവശ്യമായ സാധനങ്ങൾ**

ബോൺലെസ്സ് ചിക്കൻ: 1/2 കിലോ (നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കിയത്)

മുളകുപൊടി: 1 ടേബിൾ സ്പൂൺ

മഞ്ഞൾപൊടി: 1/2 ടീസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ

ഗരം മസാല: 1/2 ടീസ്പൂൺ

കോൺഫ്ലോർ: 2 ടേബിൾ സ്പൂൺ

നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്

കൊണ്ടാട്ടമുളക് (തൈര് മുളക്): 5 - 6 എണ്ണം

വെളുത്തുള്ളി: 1 ടേബിൾ സ്പൂൺ (പൊടിയായി അരിഞ്ഞത്)

ഇഞ്ചി: 1 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)

പച്ചമുളക്: 2 എണ്ണം (നീളത്തിൽ കീറിയത്)

വറ്റൽമുളക് ചതച്ചത് : 1 ടീസ്പൂൺ

കാശ്മീരി മുളകുപൊടി: 1 ടീസ്പൂൺ (നല്ല ചുവപ്പ് നിറത്തിന്)

ടൊമാറ്റോ സോസ്: 2 ടേബിൾ സ്പൂൺ

സോയ സോസ്: 1 ടീസ്പൂൺ

കറിവേപ്പില: 2 തണ്ട്

**തയ്യാറാക്കുന്ന വിധം**

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിലേക്ക് (മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ലോർ, നാരങ്ങാനീര്, ഉപ്പ്) ചേർത്ത് നന്നായി കൈകൊണ്ട് തിരുമ്മി പിടിപ്പിക്കുക. ഇത് ഒരു 30 മിനിറ്റ് മാറ്റിവെക്കുക.

ചിക്കൻ വറുത്തെടുക്കുകാൻവേണ്ടി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ആദ്യം ഇതിലേക്ക് കൊണ്ടാട്ടമുളക് ഇട്ട് കരിഞ്ഞുപോകാതെ വറുത്തു കോരി മാറ്റിവെക്കുക. ആ എണ്ണയിലേക്ക് തന്നെ മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ഇട്ട് നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക (ചിക്കൻ ഒരുപാട് ഡ്രൈ ആയിപ്പോകരുത്). കൊണ്ടാട്ടം സോസ് തയ്യാറാക്കുവാൻ മറ്റൊരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ (ചിക്കൻ വറുത്ത എണ്ണ ഉപയോഗിക്കാം) ചൂടായ വെളിച്ചെണ്ണയിലേക്ക് അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

തീ കുറച്ചുവെച്ച ശേഷം ഇതിലേക്ക് ചതച്ച വറ്റൽമുളകും, കാശ്മീരി മുളകുപൊടിയും ചേർത്ത് മൂപ്പിക്കുക. അടുത്തതായി ടൊമാറ്റോ സോസും, സോയ സോസും ചേർത്ത് നന്നായി ഇളക്കുക. (സോസ് ചെറുതായി തിളക്കുമ്പോൾ വേണമെങ്കിൽ 2 ടേബിൾ സ്പൂൺ വെള്ളം ചേർക്കാം).

ഇനി നമ്മൾ വറുത്തുവെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളും, ആദ്യം വറുത്തുമാറ്റിയ കൊണ്ടാട്ടമുളകും ഈ സോസിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. മസാലകളെല്ലാം ചിക്കനിൽ നന്നായി പിടിക്കുന്നത് വരെ ഉയർന്ന തീയിൽ ഒരു മിനിറ്റ് ഇളക്കുക.

ചിക്കൻ കൊണ്ടാട്ടത്തിന് നല്ലൊരു ഭംഗി കിട്ടാൻ വറുത്ത കറിവേപ്പിലയും അല്പം വറുത്ത എള്ളും മുകളിൽ വിതറി സെർവ് ചെയ്യാം. പത്തിരി, പൊറോട്ട, അല്ലെങ്കിൽ ഫ്രൈഡ് റൈസ് എന്നിവയുടെ കൂടെ കഴിക്കാൻ ഇത് സൂപ്പറാണ്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359832/one-plate-is-not-enough-chicken-kondattam-with-the-magic-of-yogurt-and-chilli-a-recipe-that-will-make-you-crave-for-it)