---
title: "വേനൽക്കാല മാമ്പഴം ഇനി വർഷം മുഴുവൻ കൂടെയിരിക്കും; പ്രിസർവേറ്റീവുകൾ ഇല്ലാത്ത ഹോം മെയ്ഡ് മാംഗോ ജാം!"
english_title: "Summer mangoes will now be with you all year round; Homemade mango jam without preservatives!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359829/summer-mangoes-will-now-be-with-you-all-year-round-homemade-mango-jam-without-preservatives"
published_at: "2026-05-16T15:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08408a42041_RTERTG.jpg"
keywords: []
---

# വേനൽക്കാല മാമ്പഴം ഇനി വർഷം മുഴുവൻ കൂടെയിരിക്കും; പ്രിസർവേറ്റീവുകൾ ഇല്ലാത്ത ഹോം മെയ്ഡ് മാംഗോ ജാം!

> **Lead Summary:** **[** മാമ്പഴം കേടുകൂടാതെ ദീർഘനാൾ സൂക്ഷിച്ചുവെക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് വീട്ടിൽത്തന്നെ തയ്യാറാക്കുന്ന മാംഗോ ജാം. പ്രിസർവേറ്റീവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ കുട്ടികൾക്ക് ധൈര്യമായി നൽകാൻ പറ്റുന്ന ഈ ജാം, ബ്രെഡിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.

## Article Content

**[** മാമ്പഴം കേടുകൂടാതെ ദീർഘനാൾ സൂക്ഷിച്ചുവെക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് വീട്ടിൽത്തന്നെ തയ്യാറാക്കുന്ന മാംഗോ ജാം. പ്രിസർവേറ്റീവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ കുട്ടികൾക്ക് ധൈര്യമായി നൽകാൻ പറ്റുന്ന ഈ ജാം, ബ്രെഡിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.

**ആവശ്യമായ ചേരുവകൾ**

*നന്നായി പഴുത്ത മാമ്പഴം പൾപ്പ് രൂപത്തിലാക്കിയത്: 2 കപ്പ്*

*പഞ്ചസാര: 1 കപ്പ് (മാമ്പഴത്തിന്റെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)*

*നാരങ്ങാനീര്: 1 വലിയ സ്പൂൺ *

**തയ്യാറാക്കുന്ന വിധം **

നല്ല മധുരമുള്ള, നാരില്ലാത്ത മാമ്പഴം നോക്കി തിരഞ്ഞെടുക്കുക. ഇവ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ വെള്ളം ചേർക്കാതെ നന്നായി അടിച്ചെടുക്കുക (പൾപ്പ് രൂപത്തിലാക്കുക). അടിപ്പറ്റാത്ത ഒരു പാത്രത്തിലേക്ക്  ഈ മാമ്പഴ പൾപ്പും പഞ്ചസാരയും ഒഴിച്ച് നന്നായി ഇളക്കുക.

പാത്രം അടുപ്പത്തുവെച്ച് ഇടത്തരം തീയിൽ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര പൂർണ്ണമായും ഉരുകി മാമ്പഴവുമായി യോജിച്ച് തിളക്കാൻ തുടങ്ങും.  ജാം പരുവമായി കുറുകി വരുമ്പോൾ നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. (നാരങ്ങാനീര് ചേർക്കുന്നത് ജാം കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാനും പഞ്ചസാര കട്ടപിടിക്കാതിരിക്കാനും സഹായിക്കും).

 ജാം പാകമായോ എന്നറിയാൻ ഒരു പ്ലേറ്റിലേക്ക് ഒരു തുള്ളി ജാം ഒഴിക്കുക. അത് ഒലിച്ചുപോകാതെ ഒരേ സ്ഥാനത്ത് കട്ടിയായി നിൽക്കുന്നുണ്ടെങ്കിൽ മാംഗോ ജാം തയ്യാറായിക്കഴിഞ്ഞു. തീ ഓഫ് ചെയ്ത് ജാം പൂർണ്ണമായും തണുത്ത ശേഷം ഈർപ്പമില്ലാത്ത, വൃത്തിയുള്ള ഒരു ചില്ലുകുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359829/summer-mangoes-will-now-be-with-you-all-year-round-homemade-mango-jam-without-preservatives)