---
title: "മഴ കാലത്തിന്റെ പകർച്ചവ്യാധികൾ നിങ്ങളെ പിടികൂടെണ്ടങ്കിൽ.... ഇത് നിങ്ങൾ  അറിഞ്ഞിരിക്കണം"
english_title: "If you are caught by the epidemics of the rainy season... you should know this"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359820/if-you-are-caught-by-the-epidemics-of-the-rainy-season-you-should-know-this"
published_at: "2026-05-16T14:58:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0839bca1f29_THFGRH.jpg"
keywords: []
---

# മഴ കാലത്തിന്റെ പകർച്ചവ്യാധികൾ നിങ്ങളെ പിടികൂടെണ്ടങ്കിൽ.... ഇത് നിങ്ങൾ  അറിഞ്ഞിരിക്കണം

> **Lead Summary:** > **[** മഴയുടെ തണുപ്പും ഭംഗിയും ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പനിയും, ചുമയും, ഡെങ്കിപ്പനിയും, വയറിളക്ക രോഗങ്ങളും പടർന്നുപിടിക്കാൻ ഏറ്റവും സാധ്യതയുള്ള സമയമാണിത്. "വരുന്നതിനേക്കാൾ നല്ലത് തടയുന്നതാണ്" എന്ന ചൊല്ല് ഏറ്റവും അർത്ഥവത്താകുന്നത് മഴക്കാലത്താണ്. ഈ മഴക്കാലത്ത് നമ്മുടെ ആരോഗ്യവും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുതേടത്ത് നമ്മുടെ ഉത്തരവാദിത്യമാണ് .

## Article Content

> **[** മഴയുടെ തണുപ്പും ഭംഗിയും ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പനിയും, ചുമയും, ഡെങ്കിപ്പനിയും, വയറിളക്ക രോഗങ്ങളും പടർന്നുപിടിക്കാൻ ഏറ്റവും സാധ്യതയുള്ള സമയമാണിത്. "വരുന്നതിനേക്കാൾ നല്ലത് തടയുന്നതാണ്" എന്ന ചൊല്ല് ഏറ്റവും അർത്ഥവത്താകുന്നത് മഴക്കാലത്താണ്. ഈ മഴക്കാലത്ത് നമ്മുടെ ആരോഗ്യവും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുതേടത്ത് നമ്മുടെ ഉത്തരവാദിത്യമാണ് .

**ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

മഴക്കാലത്ത് മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ വരാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ കുടിക്കാൻ എപ്പോഴും നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. പുറത്തുനിന്നുള്ള ജ്യൂസുകളും പച്ചവെള്ളവും പരമാവധി ഒഴിവാക്കുക.

**ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ**എപ്പോഴും ചൂടുള്ള ഫ്രഷായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.പഴകിയതോ തുറന്നുവെച്ചതോ ആയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

**കൊതുകുകളെ അകറ്റി , ഡെങ്കിപ്പനിയെ തടയാം**

മഴക്കാലത്ത് കൊതുക് പെരുകാൻ സാധ്യത കൂടുതലാണ്.വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചിരട്ടകൾ, പഴയ ടയറുകൾ, ഫ്ലവർ വേസുകൾ എന്നിവയിലെ വെള്ളം ഒഴുക്കിക്കളയുക.

വ്യക്തിശുചിത്വo പോലെതന്നെ പ്രധാനമാണ് വീട്ടുശുചിത്വവും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

പുറത്തുപോയി വന്നാൽ കൈകാലുകൾ സോപ്പിട്ട് നന്നായി കഴുകുക.നനഞ്ഞ വസ്ത്രങ്ങളും ചെരിപ്പുകളും ധരിക്കരുത്. ഇത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും.നനഞ്ഞ വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുന്നത് ഒഴിവാക്കുക, ഇത് വീടിനുള്ളിൽ ഈർപ്പവും അണുക്കളും കൂടാൻ കാരണമാകും.

**സ്വയം ചികിത്സ അരുത്**

മഴക്കാലത്ത് വരുന്ന പനിയെ വെറുമൊരു സാധാരണ പനിയായി കണ്ട് തള്ളിക്കളയരുത്. എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ ലക്ഷണമാകാം ഇത്. പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ സ്വയം ഗുളികകൾ വാങ്ങി കഴിക്കാതെ ഡോക്ടറുടെ സഹായം തേടുക

ചെറിയ ചില മുൻകരുതലുകളിലൂടെ നമുക്ക് രോഗങ്ങളെ അകറ്റി നിർത്തി ഈ മഴക്കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആസ്വദിക്കാം. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി ഈ അറിവുകൾ മറ്റുള്ളവരിലേക്കും പങ്കുവെക്കൂ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359820/if-you-are-caught-by-the-epidemics-of-the-rainy-season-you-should-know-this)