---
title: "കാടിന്റെ വന്യതയിലേക്ക് ഒരു ഡ്രൈവ്; ഒരിക്കലും മതിവരാത്ത അതിരപ്പള്ളി - വാൽപ്പാറ വനപാതയാത്ര!"
english_title: "Athirapally Valpara, Charpa Waterfall, Peringalkuthu Dam, Resorts in Athirapally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359816/athirapally-valpara-charpa-waterfall-peringalkuthu-dam-resorts-in-athirapally"
published_at: "2026-05-16T14:40:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08360c743eb_Athirapally_Valpara.jpg"
keywords: []
---

# കാടിന്റെ വന്യതയിലേക്ക് ഒരു ഡ്രൈവ്; ഒരിക്കലും മതിവരാത്ത അതിരപ്പള്ളി - വാൽപ്പാറ വനപാതയാത്ര!

> **Lead Summary:** വനത്തിലൂടെയുള്ള യാത്രയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നഗരത്തിലെ ബഹളങ്ങളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.കേരളത്തിലെ ഫോറസ്റ്റ് യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് കാടിനുള്ളിലൂടെയുള്ള ഡ്രൈവിംഗ്.

## Article Content

വനത്തിലൂടെയുള്ള യാത്രയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നഗരത്തിലെ ബഹളങ്ങളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.കേരളത്തിലെ ഫോറസ്റ്റ് യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് കാടിനുള്ളിലൂടെയുള്ള ഡ്രൈവിംഗ്.

മരങ്ങളാൽ തിങ്ങിനിറഞ്ഞ കാടും, പക്ഷികളുടെ ശബ്ദവും, ദൂരെ മാറി നിൽക്കുന്ന വന്യമൃഗങ്ങളും വനത്തിലൂടെയുള്ള യാത്രയിക്ക് വേറിട്ട ഒരു അനുഭവം നൽകുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നാണ് ഈ മനോഹരമായ യാത്ര ആരംഭിക്കുന്നത്. ഏകദേശം 80 കിലോമീറ്ററോളം വരുന്ന ഈ പാതയിൽ ഓരോ കിലോമീറ്ററിലും കാത്തിരിക്കുന്നത് പ്രകൃതിയുടെ അത്ഭുതങ്ങളാണ്.എത്ര തവണ ഈ വഴിലൂടെ യാത്ര ചെയ്താലും ഒരിക്കലും മതിവരാത്ത വനപാതയാത്രയിൽ ഒന്നാണ് അതിരപ്പള്ളിയിലെ വാൽപ്പാറ വനപാതയാത്ര.

അതിരപ്പള്ളി സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ചാർപ്പ വെള്ളച്ചാട്ടം. അതിരപ്പള്ളിയിൽ നിന്ന് വാഴച്ചാലിലേക്ക് പോകുന്ന റോഡിനോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്നതിനാൽ, വാഹനത്തിൽ നിന്നിറങ്ങാതെ പോലും ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം എന്നത് ഇതിന്റെ പ്രത്യേകതയാണ്.

കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്ക് പെയ്തിറങ്ങുന്ന കാഴ്ച അതിമനോഹരമാണ്. പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചുചാടുന്ന വെള്ളം സഞ്ചാരികളുടെ മേൽ മഞ്ഞുതുള്ളികൾ പോലെ പെയ്തിറങ്ങുന്നു. മറ്റ് വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് റോഡിൽ നിന്ന് തന്നെ ഇത്രയും അടുത്ത് കാണാൻ കഴിയുന്ന മറ്റൊരു വെള്ളച്ചാട്ടം കേരളത്തിൽ കുറവാണ്.

അതിരപ്പള്ളി വാൽപാറ യാത്രയിൽ കാടിന്റെ വന്യതയും ശാന്തതയും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് പെരിങ്ങൽക്കുത്ത് ഡാം. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ഡാം, ഷോളയാർ വനമേഖലയുടെ പച്ചപ്പിന് നടുവിൽ ഒരു നീലക്കടൽ പോലെയാണ് സഞ്ചാരികൾക്ക് അനുഭവപ്പെടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പള്ളി കാണാൻ എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും സൗകര്യപ്രദമായ ഇടമാണ് ഐ.വി ഗ്രീൻലാൻഡ് റിസോർട്ട്. വെറ്റിലപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് വെള്ളച്ചാട്ടത്തിന് തൊട്ടടുത്താണ് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

കുടുംബമായി എത്തുന്നവർക്കും ബജറ്റ് യാത്രക്കാർക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇവിടുത്തെ ക്രമീകരണങ്ങൾ. യാത്രക്കാരുടെ സൗകര്യാർത്ഥം എസി , നോൺ-എസി മുറികൾ ഇവിടെ ലഭ്യമാണ്. കൂടാതെ സൗജന്യ വൈഫൈ, സുരക്ഷിതമായ പാർക്കിംഗ് സൗകര്യം എന്നിവയും ഇവിടെ ലഭിക്കുന്നു.

അതിരപ്പള്ളി വാൽപ്പാറ വനപാതയിലൂടെയുള്ള യാത്രയ്ക്ക് കൃത്യമായ സമയക്രമങ്ങളുണ്ട്. വന്യമൃഗങ്ങളുടെയും യാത്രകരുടെയും സുരക്ഷിതത്വം കണക്കിലെടുത്താണ് വനംവകുപ്പ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6:00 മുതൽ വൈകുന്നേരം 6:00 വരെയാണ് ഈ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359816/athirapally-valpara-charpa-waterfall-peringalkuthu-dam-resorts-in-athirapally)