പ്രണയവിവാഹം, പിന്നാലെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ്, ഒടുവിൽ ഉദരത്തിലെ കുരുന്നുജീവനുമായി പ്രിയതമ വെന്തുമരിക്കുന്നത് കൺമുന്നിൽ കണ്ട് രജിൻലാൽ

2026-05-16T14:28:00 | By Athira V
#Latest News #Perambra Car Fire #Sona Death #Kozhikode

പേരാമ്പ്ര(കോഴിക്കോട്): ( www.truevisionnews.com ) പേരാമ്പ്രയിലെ സോനയുടെ അപ്രതീക്ഷിത മരണം വിശ്വസിക്കാനാവാതെ കുടുംബവും നാട്ടുകാരും.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് രജിൻലാലും സോനയും വിവാഹിതരായത്. ആദ്യത്തെ കൺമണിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയത്താണ് രജിൻലാലിന് ഗർഭിണിയായ ഭാര്യയുടെ ദാരുണാന്ത്യം കൺമുൻപിൽ കാണേണ്ടിവന്നത്.

രാത്രി ഒമ്പതുമണി കഴിഞ്ഞപ്പോഴാണ്‌ ചെറുവണ്ണൂരിൽ കാർ കത്തിയ വിവരം പുറത്തറിയുന്നത്. നാട്ടുകാരെല്ലാം ഉടനടി സ്ഥലത്തേക്ക് ഓടിയെത്തി. രക്ഷാപ്രവർത്തനത്തിലും ആളുകൾ കൈമെയ് മറന്ന് രംഗത്തുണ്ടായിരുന്നു.

അതിനാലാണ് പെട്ടെന്ന് തീ കെടുത്താനായത്. അപ്പോഴാണ് കക്കറ മുക്കിലെ നാട്ടുകാരൻ രജിൻലാലും ഭാര്യയുമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന വാർത്ത വന്നത്.

നാട്ടുകാർക്കെല്ലാം ഏറെ അടുപ്പമുള്ളവനാണ് രജിൻലാൽ. വിവരമറിഞ്ഞവരെല്ലാം ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥനയോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കുമെത്തി.

ആശുപത്രി പരിസരം ജനനിബിഡമായി. അപ്പോഴേക്കും സോനയുടെ മരണം സ്ഥിരീകരിച്ചിരുന്നു. രജിൻ ലാലിനെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തു.

ചെറുവണ്ണൂരിൽനിന്ന് കക്കറമുക്കിലേക്കുള്ള റോഡിലേക്ക് കടന്ന് അല്പദൂരം പിന്നിടുംമുൻപാണ് തീപടർന്നത്. വയലിനുനടുവിലുള്ള സ്ഥലമാണിത്.

തീകണ്ട സമീപവാസികൾ പെട്ടെന്ന് ഓടിയെത്തി തീകെടുത്തിയെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. വലിയ ശബ്ദംകേട്ടാണ് സമീപവാസികളെല്ലാം ഓടിയെത്തിയത്‌. അപ്പോൾ തീ ആളിപ്പടരുകയായിരുന്നു.

രജിൻലാൽ വസ്ത്രത്തിലാകെ തീപടർന്ന് പുറത്തേക്ക് ഇറങ്ങിയോടിയിരുന്നു. ഉടനെ വയലിൽനിന്ന്‌ വെള്ളമൊഴിച്ച് നാട്ടുകാർ കെടുത്തി. ഉള്ളിൽ ആളുള്ളത് ആദ്യമറിഞ്ഞിരുന്നില്ല. സോനയെ പുറത്തെടുത്ത് സി.പി.ആർ. നൽകുമ്പോൾ ജീവനുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Content Highlight: Sona's death, car fire leads to tragic end for pregnant woman, love marriage

#Latest News #Perambra Car Fire #Sona Death #Kozhikode

Next TV

Related Stories
വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 23, 2026 05:44 PM

വെമ്പായം ബാർ സംഘർഷം: പൊള്ളലേറ്റ അരുണിന്റെ സുഹൃത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെമ്പായം ബാർ സംഘർഷം. പൊള്ളലേറ്റ് ചികിത്സയിലുള്ള അരുണിന്റെ സുഹൃത്ത് രതീഷ് വീട്ടിൽ തൂങ്ങിമരിച്ചു. നേരത്തെ 2 പേർ പൊള്ളലേറ്റ്...

Read More >>
'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

Jul 23, 2026 05:29 PM

'ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങിയിട്ടില്ല, പേരിലെ സാമ്യം കൊണ്ട് ഉണ്ടായ വിവാദമാണിത്' - മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

പി ആർ കൃഷ്ണന്റെ ഭാര്യയുടെ പെൻഷൻ പി കെ ശ്രീമതി ടീച്ചർ വാങ്ങിയെന്ന് ആരോപണം. പേരിലെ സാമ്യം കൊണ്ടുള്ള വിവാദമെന്ന് മകൻ അജിത് കുമാർ. മാനനഷ്ട കേസുമായി...

Read More >>
പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

Jul 23, 2026 05:24 PM

പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് പേരാമ്പ്ര മേപ്പയ്യൂരിൽ തയ്യിൽ അഷ്‌റഫിന്റെ വീടിന് തീപിടിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം. ഫയർഫോഴ്സ് എത്തി തീ അണച്ചു. വൻ...

Read More >>
adimage
ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

Jul 23, 2026 05:06 PM

ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്. രാധാകൃഷ്ണൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്....

Read More >>
കരുതിയിരുന്നോ...!  അടുത്ത മൂന്ന്  മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Jul 23, 2026 05:06 PM

കരുതിയിരുന്നോ...! അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കാലാവസ്ഥ വീണ്ടും മോശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40km വരെ കാറ്റിനും...

Read More >>
സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

Jul 23, 2026 04:50 PM

സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

സ്ത്രീകൾക്ക് സുരക്ഷിത യാത്രയ്ക്കായി കെ.എസ്.ആർ.ടി.സിയുടെ പിങ്ക് ബസ് സർവീസ് തിരുവനന്തപുരത്ത് ആരംഭിച്ചു. ടെക്നോപാർക്ക് റൂട്ടിൽ രാത്രികാല സർവീസ്....

Read More >>
Top Stories

adimage adimage
Entertainment News