---
title: "മാന്ത്രികച്ചുവപ്പിലെ കുളിർപാനീയം.. ഇനി വെറും രണ്ട് മിനിറ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കാം "
english_title: "The refreshing drink in the magical shade of the moon... can now be prepared at home in just two minutes."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359796/the-refreshing-drink-in-the-magical-shade-of-the-moon-can-now-be-prepared-at-home-in-just-two-minutes"
published_at: "2026-05-16T13:42:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0827c5dfd31_Beetroot_squash.jpg"
keywords: []
---

# മാന്ത്രികച്ചുവപ്പിലെ കുളിർപാനീയം.. ഇനി വെറും രണ്ട് മിനിറ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കാം 

> **Lead Summary:** **[**കടുംചുവപ്പ് നിറത്തിൽ ഗ്ലാസ്സിലേക്ക് പകർന്നു വീഴുന്ന ബീറ്റ്‌റൂട്ട് സ്ക്വാഷ് കേവലം ഒരു പാനീയമാത്രമല്ല. ശരീരത്തിന് തണുപ്പേകാൻ ഏറ്റവും മികച്ച ഒരു പാനീയമാണ് ബീറ്റ്‌റൂട്ട് സ്ക്വാഷ്. ബീറ്റ്‌റൂട്ടിന്റെ മധുരവും, നാരങ്ങയുടെ പുളിയും, പുതിനയിലയുടെ ഫ്രഷ്നസ്സും ഒന്നിക്കുമ്പോൾ അതൊരു സൂപ്പർ രുചിക്കൂട്ടായി മാറുകയാണ്. കാണാൻ ഏറെ ഭംഗിയുള്ള ഇതിന്റെ കടുംചുവപ്പ് നിറം ഏത് പാർട്ടിയിലും അതിഥികളുടെ മനസ്സ് നിറയ്ക്കുന്നു. ഈ ചുവപ്പഴകിൽ നിന്നും ഒരു സിപ്പ് കുടിക്കുമ്പോൾ തന്നെ ശരീരത്തിന്റെ ക്ഷീണമെല്ലാം മാറി മനസ്സിലേക്ക് നല്ലൊരു കുളിർമയാണ് കടന്നുവരുന്നത്.

## Article Content

**[**കടുംചുവപ്പ് നിറത്തിൽ ഗ്ലാസ്സിലേക്ക് പകർന്നു വീഴുന്ന ബീറ്റ്‌റൂട്ട് സ്ക്വാഷ് കേവലം ഒരു പാനീയമാത്രമല്ല. ശരീരത്തിന് തണുപ്പേകാൻ ഏറ്റവും മികച്ച ഒരു പാനീയമാണ് ബീറ്റ്‌റൂട്ട് സ്ക്വാഷ്. ബീറ്റ്‌റൂട്ടിന്റെ മധുരവും, നാരങ്ങയുടെ പുളിയും, പുതിനയിലയുടെ ഫ്രഷ്നസ്സും ഒന്നിക്കുമ്പോൾ അതൊരു സൂപ്പർ രുചിക്കൂട്ടായി മാറുകയാണ്. കാണാൻ ഏറെ ഭംഗിയുള്ള ഇതിന്റെ കടുംചുവപ്പ് നിറം ഏത് പാർട്ടിയിലും അതിഥികളുടെ മനസ്സ് നിറയ്ക്കുന്നു. ഈ ചുവപ്പഴകിൽ നിന്നും ഒരു സിപ്പ് കുടിക്കുമ്പോൾ തന്നെ ശരീരത്തിന്റെ ക്ഷീണമെല്ലാം മാറി മനസ്സിലേക്ക് നല്ലൊരു കുളിർമയാണ് കടന്നുവരുന്നത്.

**ഈ മാജിക്ക് ബീറ്റ്റൂട്ട് സ്ക്വാഷ് തയ്യാറാകൻ ആവശ്യമായ സാധനങ്ങൾഎന്തോക്കയാണന്ന് നോക്കണം**

ബീറ്റ്‌റൂട്ട്: 2 എണ്ണം (വലുത്)

പഞ്ചസാര: 1/2 കിലോഗ്രാം

വെള്ളം: 2 കപ്പ്

നാരങ്ങാനീര്: 4 ടേബിൾസ്പൂൺ

ഒരു ഇഞ്ചി ചെറിയ കഷ്ണമായി കട്ടയിത്തത്

**തയ്യാറാക്കുന്ന വിധം**

നല്ല ഫ്രഷ് ആയ ബീറ്റ്‌റൂട്ടുകൾ അവയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.ശേഷം

മിക്സിയുടെ ജാറിലിട്ട് നല്ല വെണ്ണപോലെ അരച്ചെടുത്ത് അതിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് നീര് മാത്രം അരിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പത്ത് വെച്ച് തിളപ്പിച്ച് . പഞ്ചസാര നന്നായി അലിഞ്ഞ് ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം

ഈ ചൂടുള്ള പഞ്ചസാര ലായനിയിലേക്ക് നമ്മൾ മാറ്റിവെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ജ്യൂസ് ഒഴിച്ച് . ഒപ്പം നല്ല ഫ്രഷ് നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കുക. നാരങ്ങാനീര് വീഴുന്നതോടെ ബീറ്റ്‌റൂട്ടിന്റെ നിറത്തിന് ഇരട്ടി ഭംഗി നല്കുന്നു.

ഒരു ഗ്ലാസ്സിൽ 3-4 ടേബിൾസ്പൂൺ സ്ക്വാഷ് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളവും ഐസ് ക്യൂബുകളും ചേർത്ത് ഇളക്കി, മുകളിൽ ഒരു പുതിനയിലയും വെച്ച് സുന്ദരമായി വിളമ്പാവുന്നതാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359796/the-refreshing-drink-in-the-magical-shade-of-the-moon-can-now-be-prepared-at-home-in-just-two-minutes)