---
title: "തണ്ണിമത്തന്റെ മധുരവും പുതിനയുടെ കുളിർമയും! ഇതാ മനസ്സ് കുളിർപ്പിക്കും 'വാട്ടർമെലൺ മോജിട്ടോ'"
english_title: "The sweetness of watermelon and the coolness of mint! Here's a refreshing 'Watermelon Mojito'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359787/the-sweetness-of-watermelon-and-the-coolness-of-mint-heres-a-refreshing-watermelon-mojito"
published_at: "2026-05-16T13:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08264a86119_Watermelon_Mojito.jpg"
keywords: []
---

# തണ്ണിമത്തന്റെ മധുരവും പുതിനയുടെ കുളിർമയും! ഇതാ മനസ്സ് കുളിർപ്പിക്കും 'വാട്ടർമെലൺ മോജിട്ടോ'

> **Lead Summary:** തണ്ണിമത്തന്റെ മധുരവും പുതിനയിലയുടെയും നാരങ്ങയുടെയും ഫ്രഷ്നസും കൂടെ ചേർന്ന വാട്ടർമെലൺ മോജിട്ടോ ഇനി മിനിറ്റുകൾക്കുള്ളിൽ വീട്ടില് തന്നെ തയ്യാറാക്കാം

## Article Content

തണ്ണിമത്തന്റെ മധുരവും പുതിനയിലയുടെയും നാരങ്ങയുടെയും ഫ്രഷ്നസും കൂടെ ചേർന്ന വാട്ടർമെലൺ മോജിട്ടോ ഇനി മിനിറ്റുകൾക്കുള്ളിൽ വീട്ടില് തന്നെ തയ്യാറാക്കാം

**ആവശ്യമായ സാധനങ്ങൾ**

തണ്ണിമത്തൻ കഷ്ണങ്ങൾ: 1 കപ്പ് (കുരു കളഞ്ഞത്)

പുതിനയില: 8 - 10 എണ്ണം

നാരങ്ങ: പകുതി (ചെറിയ കഷ്ണങ്ങളാക്കിയത്)

നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ

പഞ്ചസാര അല്ലെങ്കിൽ ഷുഗർ സിറപ്പ്: 1-2 ടേബിൾ സ്പൂൺ (തണ്ണിമത്തന്റെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)

സോഡ അല്ലെങ്കിൽ സ്പ്രൈറ്റ് (Sprite): 1 ഗ്ലാസ്

ഐസ് ക്യൂബ്സ്: ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം കുരു കളഞ്ഞ തണ്ണിമത്തൻ കഷ്ണങ്ങൾ ഒരു ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കേണ്ടതില്ല. അടിച്ചെടുത്ത ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മാറ്റിവെക്കുക.

മോജിട്ടോ സെർവ് ചെയ്യാൻ ഉദ്ദേശിക്കുന്ന വലിയൊരു ഗ്ലാസ്സ് എടുത്ത് അതിലേക്ക് പുതിനയില, നാരങ്ങാ കഷ്ണങ്ങൾ, പഞ്ചസാര (അല്ലെങ്കിൽ ഷുഗർ സിറപ്പ്) എന്നിവചേർത്ത്. ഒരു സ്പൂണിന്റെ പുറകുവശമോ അല്ലെങ്കിൽ ഒരു ചെറിയ മരം കൊണ്ടുള്ള ചതക്കുന്ന കോലോ ഉപയോഗിച്ച് ഇവ ചെറുതായി ചതക്കുക. (കൂടുതൽ അമർത്തി ചതക്കരുത്, നാരങ്ങയുടെ തൊലിയിലെ കയ്പ്പ് ഇറങ്ങാൻ സാധ്യതയുണ്ട്).

ചതച്ചുവെച്ച കൂട്ടിലേക്ക് 1 ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്ത് അതിനുശേഷം നമ്മൾ നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന തണ്ണിമത്തൻ ജ്യൂസ് ഇതിലേക്ക് പകുതിയോളം ഒഴിക്കുക.

ഇനി ഗ്ലാസ്സിലേക്ക് ആവശ്യത്തിനുള്ള ഐസ്ക്യൂബുകൾ ഇട്ടുകൊടുത്തതിന് ശേഷം ബാക്കി ഭാഗത്തേക്ക് നന്നായി തണുപ്പിച്ച സോഡയോ സ്പ്രൈറ്റോ ഒഴിച്ച് കൊടുക്കുക.

ഒരു സ്പൂൺ ഉപയോഗിച്ച് താഴെ നിന്ന് മുകളിലേക്ക് ചെറുതായി ഇതൊന്ന് ഇളക്കുക. ഗ്ലാസിന്റെ വശങ്ങളിൽ ഒരു നാരങ്ങാ കഷ്ണവും മുകളിൽ ഒരു പുതിനയിലയും വെച്ച് ഭംഗിയായി അലങ്കരിച്ച് തണുപ്പോടെ കുടിക്കാവുന്നതാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359787/the-sweetness-of-watermelon-and-the-coolness-of-mint-heres-a-refreshing-watermelon-mojito)