ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി
Apr 5, 2022 07:01 PM | By Vyshnavy Rajan

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ റെസ്‌ക്യൂ ബോട്ട് ഡെമോ നടത്തി. കൊയിലാണ്ടി കണയങ്കോട് കായലില്‍ വെച്ച് നടത്തിയ പരിശീലനം ശ്രദ്ധേയമായി.

നമ്മുടെ നാട്ടില്‍ ജല അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അമീന്‍ റെസ്‌ക്യൂ ടീമും ബോചെയും കണയങ്കോട് പരീശീലനം നടത്തിയത്. എങ്ങനെ മുങ്ങിപ്പോകുന്ന ആളെ കരയ്ക്ക് എത്തിക്കാം, വഞ്ചികള്‍ മറയുമ്പോള്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം, പ്രളയ സമയത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതെല്ലാം പരിശീലനത്തിന്റെ ഭാഗമായി നടന്നു.

ബിജു കക്കയം, ബോചെ, പത്രോസ്, റിനോജ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ആറ് വര്‍ഷമായി കേരളത്തിലുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് അമീന്‍ റെസ്‌ക്യൂ ടീം.

ഇനിമുതല്‍ കേരളത്തില്‍ എവിടെയും, എന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബോചെ അമീന്‍ റെസ്‌ക്യൂ ടീം തയ്യാറായിരിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് ഓസ്ട്രേലിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്ത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തു അമീന്‍ റെസ്‌ക്യൂ ടീം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് ബോചെ പറഞ്ഞു. അതിനുള്ള അംഗീകാരമാണ് ഈ ബോട്ട് എന്ന് അദ്ദേഹം കൂടി ചേര്‍ത്തു.

The training conducted by the Boche Amin Rescue Team at Kanayangode Lake was remarkable

Next TV

Related Stories
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

Feb 2, 2024 10:42 AM

#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാനേജര്‍മാര്‍, ടീം ലീഡേഴ്‌സ്, ജി.എം. ഓപ്പറേഷന്‍സ്, ജി.എം. സെയില്‍സ്, ജി.എം....

Read More >>
Top Stories