---
title: "പിൻസീറ്റിൽ തീപടർന്നതെങ്ങനെ ? പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; കൂടുതൽ അന്വേഷണവുമായി പൊലീസ്"
english_title: "Police investigating further incident of pregnant woman dying in car fire in Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359738/police-investigating-further-incident-of-pregnant-woman-dying-in-car-fire-in-perambra"
published_at: "2026-05-16T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07fa654eaa1_perambra.jpg"
keywords: ["Latest News", "Perambra Car Fire", "Sona Death", "Kozhikode"]
---

# പിൻസീറ്റിൽ തീപടർന്നതെങ്ങനെ ? പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; കൂടുതൽ അന്വേഷണവുമായി പൊലീസ്

> **Lead Summary:** **കോഴിക്കോട്: **ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ചതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

## Article Content

**കോഴിക്കോട്: **ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ചതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിൽ അവ്യക്തതയുണ്ട്. സാധാരണ കാറിൻ്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടാവാറുള്ളത്. എങ്ങനെയാണ് കാറിൻ്റെ പിൻഭാഗത്ത് അപകടം ഉണ്ടായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഗർഭിണിയായ സോന കാറിൻ്റെ പിൻഭാഗത്തെ സീറ്റിലാണ് ഉണ്ടായിരുന്നത്. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ ആദ്യം പൊള്ളലേറ്റത് സോനയ്ക്കാണ്.

ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ഭർത്താവ് റിജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പൊലീസും ഫൊറൻസിക് സംഘവും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.

അതേസമയം മരിച്ച സോനയുടെ പോസ്റ്റുമോർട്ടം നടപടി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ട് കൊടുക്കും. ഇന്നലെ രാത്രി 9.15 ഓടെ ആശുപത്രിയിൽ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359738/police-investigating-further-incident-of-pregnant-woman-dying-in-car-fire-in-perambra)