---
title: "നീ യെവ്വളവ് അഴക്! കറുപ്പിലും മെറൂണിലും സുന്ദരിയായി കല്യാണി"
english_title: "You are so beautiful! Kalyani looks beautiful in black and maroon."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359736/you-are-so-beautiful-kalyani-looks-beautiful-in-black-and-maroon"
published_at: "2026-05-16T10:22:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f83a8c459_srdgsrgf.jpg"
keywords: []
---

# നീ യെവ്വളവ് അഴക്! കറുപ്പിലും മെറൂണിലും സുന്ദരിയായി കല്യാണി

> **Lead Summary:** **[**'ലോക' എന്ന മെഗാ ഹിറ്റ് ചിത്രത്തിലൂടെ 300 കോടി ക്ലബ്ബും ഇന്ത്യയുടെ ആദ്യ 'ലേഡി സൂപ്പർ ഹീറോ' എന്ന പദവിയും സ്വന്തമാക്കിയ കല്യാണി പ്രിയദർശൻ ഇപ്പോൾ ഫാഷൻ ലോകത്തിന്റെ നെറുകയിലാണ്. തെന്നിന്ത്യൻ സിനിമയുടെ തിളക്കമാർന്ന സാന്നിധ്യമായി കല്യാണി പ്രശസ്തമായ കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപെറ്റിൽ ചുവടുവെച്ചപ്പോൾ അത് ഇന്ത്യൻ ഫാഷൻ രംഗത്തിന് പുതിയൊരു ചരിത്ര നിമിഷമായി മാറി.

## Article Content

**[**'ലോക' എന്ന മെഗാ ഹിറ്റ് ചിത്രത്തിലൂടെ 300 കോടി ക്ലബ്ബും ഇന്ത്യയുടെ ആദ്യ 'ലേഡി സൂപ്പർ ഹീറോ' എന്ന പദവിയും സ്വന്തമാക്കിയ കല്യാണി പ്രിയദർശൻ ഇപ്പോൾ ഫാഷൻ ലോകത്തിന്റെ നെറുകയിലാണ്. തെന്നിന്ത്യൻ സിനിമയുടെ തിളക്കമാർന്ന സാന്നിധ്യമായി കല്യാണി പ്രശസ്തമായ കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപെറ്റിൽ ചുവടുവെച്ചപ്പോൾ അത് ഇന്ത്യൻ ഫാഷൻ രംഗത്തിന് പുതിയൊരു ചരിത്ര നിമിഷമായി മാറി.

**റെഡ് കാർപെറ്റിനെ ത്രസിപ്പിച്ച മെറൂൺ മാജിക്!**

ആദ്യമായി കാൻ വേദിയിലെത്തിയ താരം ഫാഷൻ പ്രേമികളുടെ കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. റോയൽ ബ്ലാക്കും ഡീപ് മെറൂണും ഒത്തുചേർന്ന, ക്ലാസിക് ഒപ്പം മോഡേൺ ലുക്ക് നൽകുന്ന ഒരു ഗംഭീര ഗൗൺ ആയിരുന്നു കല്യാണിയുടെ ചോയ്സ്. താരത്തിന്റെ വശ്യമായ പുഞ്ചിരിയും ആത്മവിശ്വാസം തുളുമ്പുന്ന വാക്കിംഗും കൂടിയായപ്പോൾ റെഡ് കാർപെറ്റിൽ കല്യാണി ഒരു വിസ്മയമായി മാറി. ഈ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഫാഷൻ ട്രെൻഡായി മാറിക്കഴിഞ്ഞു.

റെഡ് കാർപെറ്റിന് തൊട്ടുമുമ്പ് കാൻ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചപ്പോഴും കല്യാണി തന്റെ ഫാഷൻ സെൻസ് കൃത്യമായി അടയാളപ്പെടുത്തി. വൈറ്റ് സ്ലീവ്‌ലെസ് ബ്ലേസർ സ്റ്റൈൽ ടോപ്പും അതിനൊപ്പം മാച്ച് ചെയ്ത ഫ്ലോർ ലെങ്ത് സ്കർട്ടും ധരിച്ചാണ് താരം എത്തിയത്. മിനിമലിസ്റ്റിക് അക്സസറീസും ബോൾഡ് ലുക്കും ചേർന്ന ഈ ഔട്ട്ഫിറ്റ് 'എലഗൻ്റ് ആൻഡ് പവർഫുൾ' സ്റ്റൈലിംഗ് ഇഷ്ടപ്പെടുന്നവരുടെ മനം കവർന്നു.

ഗ്ലാമറും സ്റ്റൈലും ഒന്നിനൊന്ന് ഒത്തുചേർന്ന ലുക്കുകളിലൂടെ അന്താരാഷ്ട്ര വേദിയിൽ മലയാളി പെരുമ ഉയർത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. സൗന്ദര്യവും പ്രതിഭയും ഒത്തുചേർന്ന ഈ ഫാഷൻ ഐക്കണിന്റെ അടുത്ത ലുക്കുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359736/you-are-so-beautiful-kalyani-looks-beautiful-in-black-and-maroon)