---
title: "പ്രാർത്ഥനയോടെ ഇറങ്ങി, വഴിയിൽ കാത്തിരുന്നത് മരണം; കർണാടകയിൽ വാഹനാപകടം, കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം "
english_title: "Six members of a family die in a road accident in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359733/six-members-of-a-family-die-in-a-road-accident-in-karnataka"
published_at: "2026-05-16T10:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f678af883_accident.jpg"
keywords: []
---

# പ്രാർത്ഥനയോടെ ഇറങ്ങി, വഴിയിൽ കാത്തിരുന്നത് മരണം; കർണാടകയിൽ വാഹനാപകടം, കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **കർണാടക: ** ഹോസ്പേട്ടിൽ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. 13 പേർക്ക് പരുക്ക്. തുംഗഭദ്ര ഡാമിന് സമീപമായിരുന്നു അപകടം. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.

## Article Content

**കർണാടക: ** ഹോസ്പേട്ടിൽ ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. 13 പേർക്ക് പരുക്ക്. തുംഗഭദ്ര ഡാമിന് സമീപമായിരുന്നു അപകടം. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.

മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.

റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359733/six-members-of-a-family-die-in-a-road-accident-in-karnataka)