---
title: "നീറ്റ് അത്ര ‘നീറ്റാകാത്ത’പ്പോൾ പൊലിഞ്ഞത് ഒരു സ്വപ്നം; പരീക്ഷ റദ്ദാക്കിയ സങ്കടത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി"
english_title: "A dream shattered when NEET was not so 'neat'; Student commits suicide in grief over cancellation of exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359729/a-dream-shattered-when-neet-was-not-so-neat-student-commits-suicide-in-grief-over-cancellation-of-exam"
published_at: "2026-05-16T10:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f378e742f_fdrfg.jpg"
keywords: []
---

# നീറ്റ് അത്ര ‘നീറ്റാകാത്ത’പ്പോൾ പൊലിഞ്ഞത് ഒരു സ്വപ്നം; പരീക്ഷ റദ്ദാക്കിയ സങ്കടത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി

> **Lead Summary:** ജയ്പുർ:**[ ** രാജസ്ഥാനിലെ സിക്കാറിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഉദ്യോഗാർത്ഥി ജീവനൊടുക്കി. ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‍വാൾ ആണ് മരിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സങ്കടമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

## Article Content

ജയ്പുർ:**[ ** രാജസ്ഥാനിലെ സിക്കാറിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഉദ്യോഗാർത്ഥി ജീവനൊടുക്കി. ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‍വാൾ ആണ് മരിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സങ്കടമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി സിക്കാറിലെ പിപ്രാലി റോഡിൽ വാടകയ്ക്ക് താമസിച്ച് കോച്ചിങ് കേന്ദ്രത്തിൽ പഠിച്ചുവരികയായിരുന്നു പ്രദീപ്. ഇത്തവണത്തെ പരീക്ഷയിൽ ആൻസർ കീ പരിശോധിച്ചപ്പോൾ 650-ലധികം മാർക്ക് ലഭിക്കുമെന്നും മെഡിക്കൽ പ്രവേശനം ഉറപ്പാണെന്നും പ്രദീപും കുടുംബവും വിശ്വസിച്ചിരുന്നു.

കഠിനപ്രയത്നത്തിലൂടെ മെഡിക്കൽ സീറ്റ് ഉറപ്പിച്ച പരീക്ഷ പെട്ടെന്ന് റദ്ദാക്കിയ വാർത്ത പുറത്തുവന്നതോടെ പ്രദീപ് കടുത്ത മാനസിക വിഷമത്തിലാവുകയായിരുന്നു. വെള്ളിയാഴ്ച വീട്ടിലെ മുറിയിലാണ് പ്രദീപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂത്ത സഹോദരിയാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മികച്ച രീതിയിൽ പരീക്ഷ എഴുതിയിട്ടും ഫലം കാണാനാകാതെ പോയ മകന്റെ വേർപാടിൽ തകർന്നിരിക്കുകയാണ് അച്ഛൻ രാജേഷ് കുമാറും കുടുംബവും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359729/a-dream-shattered-when-neet-was-not-so-neat-student-commits-suicide-in-grief-over-cancellation-of-exam)