---
title: "വിളിക്കണ്ട....കിട്ടില്ല!...ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫുഡ് ഡെലിവറിയും ഓൺലൈൻ സർവീസുകളും ഉണ്ടാകില്ല; രാജ്യവ്യാപകമായി ഡെലിവറി ജീവനക്കാരുടെ പണിമുടക്ക്"
english_title: "Nationwide delivery workers strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359718/nationwide-delivery-workers-strike"
published_at: "2026-05-16T09:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07ea58184e8_2.jpg"
keywords: []
---

# വിളിക്കണ്ട....കിട്ടില്ല!...ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫുഡ് ഡെലിവറിയും ഓൺലൈൻ സർവീസുകളും ഉണ്ടാകില്ല; രാജ്യവ്യാപകമായി ഡെലിവറി ജീവനക്കാരുടെ പണിമുടക്ക്

> **Lead Summary:** **ദില്ലി: [ **ആഗോള വിപണിയിലെ വിലവർധനവിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നതിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ.

## Article Content

**ദില്ലി: [ **ആഗോള വിപണിയിലെ വിലവർധനവിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നതിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ.

പെട്രോൾ, ഡീസൽ വില വർധനവിന് പുറമെ നിലവിലുള്ള കുറഞ്ഞ വേതന നിരക്കും തങ്ങളുടെ ദൈനംദിന വരുമാനത്തെ കനത്ത രീതിയിൽ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മതുൽ വരെ അഞ്ച് മണിക്കൂർ നേരമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയയളവിൽ രാജ്യത്തെ മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും താൽക്കാലികമായി നിർത്തിവെച്ച് ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമാകണമെന്ന് സംഘടന എക്സിലൂടെ (ട്വിറ്റർ) ആഹ്വാനം ചെയ്തു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 105 ഡോളറായി ഉയർന്നതാണ് ഇന്ത്യയിലും ഇന്ധനവില വർധിക്കാൻ കാരണമായത്.

ഇതോടെ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിക്കുകയായിരുന്നു. ഇന്ധനവിലയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റം സാധാരണക്കാരുടെയും പ്രത്യേകിച്ച് സ്വന്തം വാഹനങ്ങളിൽ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളുടെയും കുടുംബ ബജറ്റുകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359718/nationwide-delivery-workers-strike)