പോക്കറ്റ് ചോരും; ഇന്ധനവില വർധനവിന് പിന്നാലെ കർണാടകയിൽ സ്വകാര്യ ബസ് ചാർജ് കൂട്ടി

പോക്കറ്റ് ചോരും; ഇന്ധനവില വർധനവിന് പിന്നാലെ കർണാടകയിൽ സ്വകാര്യ ബസ് ചാർജ് കൂട്ടി

പോക്കറ്റ് ചോരും; ഇന്ധനവില വർധനവിന് പിന്നാലെ കർണാടകയിൽ സ്വകാര്യ ബസ് ചാർജ് കൂട്ടി
2026-05-16T09:18:00 | By Anusree vc

ബെംഗളൂരു: ( www.truevisionnews.com ) കർണാടകയിൽ ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിൽ സ്വകാര്യ ബസ് ചാർജിലും വൻ വർധനവ് പ്രഖ്യാപിച്ചു. ബസ് ടിക്കറ്റ് നിരക്കിൽ 20 മുതൽ 30 ശതമാനം വരെയാണ് വർധന വരുത്തിയത്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.

ഇന്ധനവില വർധിപ്പിച്ചതോടെ ബസ് ഓപ്പറേറ്റർമാർക്ക് പ്രതിമാസം വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി കർണാടക സ്റ്റേറ്റ് ബസ് ഉടമകളുടെ സംഘടന അറിയിച്ചു. പുതിയ നിരക്ക് വർധനവിലൂടെ ഓരോ വാഹനത്തിനും ഇന്ധനച്ചെലവിൽ മാത്രം മാസം 15,000 രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇതിനുപുറമേ ഉയർന്ന റോഡ് ടാക്സും, സർക്കാർ ബസുകളിലെ സൗജന്യ യാത്ര (ശക്തി പദ്ധതി) മൂലമുണ്ടായ വരുമാന നഷ്ടവും തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും, ചാർജ് വർധനയല്ലാതെ മറ്റ് വഴികളില്ലെന്നും സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നു.

ദീർഘദൂര യാത്രക്കാർക്ക് ഒരു സീറ്റിന് ശരാശരി 200 രൂപയോളം അധികം നൽകേണ്ടി വരുമെന്നാണ് കരുതുന്നത്. കർണാകയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലും നിരക്ക് വർധനവുണ്ടാകും. ബെംഗളൂരു - ബെലഗാവി റൂട്ടിൽ നേരത്തെ സ്വകാര്യ ബസുകളിൽ 1,200 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇനി മുതൽ ഇത് 1,400 ആകും. ബെംഗളൂരു - മംഗളൂരു/ഉഡുപ്പി റൂട്ടിൽ 1,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് 1,200 വരെയായി. ബെംഗളൂരു - കലബുറഗി റൂട്ടിൽ 1,200 രൂപ വരെയായിരുന്നു പഴ നിരക്ക്. ഇനിയിത് 1,500 രൂപയാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ (കെ.എസ്.ആർ.ടി.സി) ഉൾപ്പെടെയുള്ള സർക്കാർ ബസുകളുടെ ചാർജ് വർധിപ്പിക്കാൻ നിലവിൽ തീരുമാനമില്ലെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ വലിയ വർധനവ് ഉണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇന്ധനവില കൂടാൻ കാരണമായത്.

Content Highlight: Private bus fares hiked in Karnataka after fuel price hike

Next TV

Related Stories
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു

Jul 24, 2026 05:34 PM

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ, ബൊളീവിയ, കേപ് വെർഡെ, നിക്കരാഗ്വ. ഇനി ഇ-വിസയും മുൻകൂർ അനുമതിയും നിർബന്ധം. ഹെൻലി...

Read More >>
 'ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍', ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

Jul 24, 2026 04:25 PM

'ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍', ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കും ലാത്തി ചാർജും. പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന്...

Read More >>
വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ നെഞ്ചിൽ കടന്നു പിടിച്ച് പൊലീസുകാരൻ, അബദ്ധത്തിൽ ഇടയിൽപ്പെട്ടതെന്ന് വിശദീകരണം

Jul 24, 2026 04:05 PM

വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ നെഞ്ചിൽ കടന്നു പിടിച്ച് പൊലീസുകാരൻ, അബദ്ധത്തിൽ ഇടയിൽപ്പെട്ടതെന്ന് വിശദീകരണം

മുംബൈ ദാദറിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ് പൊലീസുകാരൻ പെൺകുട്ടിയെ കടന്നുപിടിച്ചെന്ന് ആരോപണം. വീഡിയോ വൈറൽ. കയ്യേറ്റം നിഷേധിച്ച് മുംബൈ...

Read More >>
adimage
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; കനത്തമഴ തുടരുന്നു, ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

Jul 24, 2026 01:48 PM

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; കനത്തമഴ തുടരുന്നു, ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

കനത്ത മഴയിൽ ഗുജറാത്തിലും അസമിലും പ്രളയം. അസമിൽ മരണം 47 ആയി. ഗുജറാത്തിൽ 22000 പേരെ മാറ്റിപ്പാർപ്പിച്ചു. വൽസാദിൽ 1064mm മഴ. റോഡ് റെയിൽ ഗതാഗതം...

Read More >>
ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല! നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

Jul 24, 2026 01:46 PM

ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല! നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷയിലെ തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചു. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ചും...

Read More >>
ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു

Jul 24, 2026 01:07 PM

ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു

പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞതായി അറിയിച്ചു. രാജി...

Read More >>
Top Stories

adimage adimage