---
title: "നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് "
english_title: "The vehicle carrying MLA-designate Vinu Job met with an accident."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359683/the-vehicle-carrying-mla-designate-vinu-job-met-with-an-accident"
published_at: "2026-05-15T22:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0750759d715_accident.jpg"
keywords: []
---

# നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് 

> **Lead Summary:** ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃക്കൊടിത്താനത്ത് വോട്ടർമാർക്ക് നന്ദി അറിയിച്ചു നടത്തുന്ന പര്യടനത്തിനിടെയായിരുന്നു സംഭവം. വിനു ജോബ് സഞ്ചരിച്ചിരുന്ന ജീപ്പിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

## Article Content

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃക്കൊടിത്താനത്ത് വോട്ടർമാർക്ക് നന്ദി അറിയിച്ചു നടത്തുന്ന പര്യടനത്തിനിടെയായിരുന്നു സംഭവം. വിനു ജോബ് സഞ്ചരിച്ചിരുന്ന ജീപ്പിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

വിനു ജോബിന് കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ പ്രവർത്തകരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കിവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359683/the-vehicle-carrying-mla-designate-vinu-job-met-with-an-accident)