---
title: " ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു"
english_title: "Student undergoing treatment for scorpion sting dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359678/student-undergoing-treatment-for-scorpion-sting-dies"
published_at: "2026-05-15T21:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a073f2888cc3_child_death.jpg"
keywords: []
---

#  ദാരുണം ....! തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

> **Lead Summary:** പാലക്കാട് : തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് ആണ് മരിച്ചത്. മെയ് ആറിന് കളിക്കുന്നതിടെയാണ് നസ്ലീമിന് തേളിൻ്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി 12 ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

## Article Content

പാലക്കാട് : തേളിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് ആണ് മരിച്ചത്. മെയ് ആറിന് കളിക്കുന്നതിടെയാണ് നസ്ലീമിന് തേളിൻ്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് കഴിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി 12 ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359678/student-undergoing-treatment-for-scorpion-sting-dies)