---
title: "അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയവരെ സ്വീകരിച്ചത് പാമ്പ്; ഫ്ലഷ് ചെയ്തപ്പോൾ പത്തിവിടര്‍ത്തി ക്ലോസറ്റില്‍ നിന്നും പൊങ്ങിവന്നു"
english_title: "snake found in toilet during resort stay"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359677/snake-found-in-toilet-during-resort-stay"
published_at: "2026-05-15T21:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a073d1ac778f_snake.jpg"
keywords: []
---

# അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയവരെ സ്വീകരിച്ചത് പാമ്പ്; ഫ്ലഷ് ചെയ്തപ്പോൾ പത്തിവിടര്‍ത്തി ക്ലോസറ്റില്‍ നിന്നും പൊങ്ങിവന്നു

> **Lead Summary:** അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയവരെ സ്വീകരിച്ചത് പാമ്പ്. ഫിലിപ്പൈന്‍സിലെ സാൽവഡോർ ബെനഡിക്റ്റോയിലെ റിസോട്ടിലാണ് ക്ലോസറ്റില്‍ പാമ്പിനെ കണ്ടെത്തിയത്. സുഹൃത്തുക്കളായി എത്തിയ സംഘമാണ് പാമ്പില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കാടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായ 'നോർത്തേൺ നെഗ്രോസ് നാച്ചുറൽ പാർക്കിനടുത്തുള്ള റിസോർട്ടിലായിരുന്നു പാമ്പ് എത്തിയത്.

## Article Content

അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയവരെ സ്വീകരിച്ചത് പാമ്പ്. ഫിലിപ്പൈന്‍സിലെ സാൽവഡോർ ബെനഡിക്റ്റോയിലെ റിസോട്ടിലാണ് ക്ലോസറ്റില്‍ പാമ്പിനെ കണ്ടെത്തിയത്. സുഹൃത്തുക്കളായി എത്തിയ സംഘമാണ് പാമ്പില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കാടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായ 'നോർത്തേൺ നെഗ്രോസ് നാച്ചുറൽ പാർക്കിനടുത്തുള്ള റിസോർട്ടിലായിരുന്നു പാമ്പ് എത്തിയത്.

അഞ്ച് സുഹൃത്തുക്കൾ അടങ്ങുന്ന സംഘമാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. സംഘത്തിലെ ഒരാൾ ബാത്ത്റൂമിൽ കയറിയപ്പോഴാണ് ക്ലോസറ്റിനുള്ളിൽ അസ്വാഭാവികമായി എന്തോ കണ്ടത്. ഫ്ലെഷ് അടിച്ച് വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പ് മുകളിലേക്ക് പൊങ്ങി വരികയായിരുന്നു. ഇതോടെ പരിഭ്രാന്തനായ യുവാവ് സുഹൃത്തുക്കളെ വിവരമറിച്ചു. ഹോട്ടല്‍ ജീവനക്കാരും എത്തിയാണ് പിന്നീട് പാമ്പിനെ നീക്കിയത്.

പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാമ്പിന് രാജവെമ്പാലയോട് സാമ്യമുണ്ടെന്നാണ് പലരും കമന്‍റിട്ടത്. നേരത്തെയും ഈ പ്രദേശത്ത് പാമ്പിനെ കണ്ടെത്തിയിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359677/snake-found-in-toilet-during-resort-stay)