---
title: "നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി  മുങ്ങി മരിച്ചു"
english_title: "Student drowns while bathing in Nettoor lake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359675/student-drowns-while-bathing-in-nettoor-lake"
published_at: "2026-05-15T20:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a073b9ff1607_drowned.jpg"
keywords: []
---

# നെട്ടൂരിൽ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി  മുങ്ങി മരിച്ചു

> **Lead Summary:** കൊച്ചി: നെട്ടൂരിൽ കായലിൽ വിദ്യാർഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി ആഷർ ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴിക്കിൽപ്പെടുകയായിരുന്നു. ഉച്ച മുതൽ ആഷിറിനായി തിരച്ചിൽ തുടങ്ങിയിരുന്നു.

## Article Content

കൊച്ചി: നെട്ടൂരിൽ കായലിൽ വിദ്യാർഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി ആഷർ ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴിക്കിൽപ്പെടുകയായിരുന്നു. ഉച്ച മുതൽ ആഷിറിനായി തിരച്ചിൽ തുടങ്ങിയിരുന്നു.

അതേസമയം, അതിരപ്പിള്ളി വിരിപ്പാറയിൽ പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി പ്രവീൺ ആണ് കാൽവഴുതി പുഴയിൽ വീണത്. തമിഴ്നാട്ടിൽ നിന്നുള്ള സംഘം അതിരപ്പള്ളിയിൽ എത്തിയതാണ്. വീഡിയോ ചിത്രീകരണത്തിനിടെയാണ് കയത്തിലേക്ക് യുവാവ് വീണത്. മൃതദേഹം ചാലക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359675/student-drowns-while-bathing-in-nettoor-lake)