---
title: "'നമ്മൾക്ക് നാം തന്നെയല്ലേ'; രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്  ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന"
english_title: "'We are not the only ones'; Ramesh Chennithala may yield to the high command's persuasion to join the ministry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359653/we-are-not-the-only-ones-ramesh-chennithala-may-yield-to-the-high-commands-persuasion-to-join-the-ministry"
published_at: "2026-05-15T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0708ca12984_DEWSGF.jpg"
keywords: []
---

# 'നമ്മൾക്ക് നാം തന്നെയല്ലേ'; രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്  ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന

> **Lead Summary:** തിരുവനന്തപുരം:**[**മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന തർക്കങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തല ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന. ചെന്നിത്തല വി.ഡി. സതീശൻ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തലസ്ഥാനത്ത് എത്തുന്നതോടെ വകുപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകും.

## Article Content

തിരുവനന്തപുരം:**[**മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന തർക്കങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തല ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന. ചെന്നിത്തല വി.ഡി. സതീശൻ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തലസ്ഥാനത്ത് എത്തുന്നതോടെ വകുപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകും.

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അമർഷത്തിലായിരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശക്തമായ ഇടപെടൽ നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു.

 നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും ചെന്നിത്തലയുടെ വസതിയിലെത്തി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. നേതാക്കളായ ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി എന്നിവരും ഒപ്പമുണ്ടായിരുന്നു.

രമേശ് ചെന്നിത്തല പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കാറില്ലെന്നും അദ്ദേഹത്തിന്റെ വരവ് മന്ത്രിസഭയ്ക്ക് അനിവാര്യമാണെന്നും ജോസഫ് വാഴക്കൻ പ്രതികരിച്ചു. വി.ഡി സതീശൻ സന്തോഷപൂർവ്വം അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359653/we-are-not-the-only-ones-ramesh-chennithala-may-yield-to-the-high-commands-persuasion-to-join-the-ministry)