---
title: "  'നല്ല ഇടിവെട്ട് മഴ'; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്"
english_title: "'Good thundershowers'; Orange alert in two districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359648/good-thundershowers-orange-alert-in-two-districts"
published_at: "2026-05-15T16:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07039e9eee9_SDFWS.jpg"
keywords: []
---

#   'നല്ല ഇടിവെട്ട് മഴ'; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

> **Lead Summary:** തിരുവനന്തപുരം: **[**കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയേക്കുമെന്നും സൂചനയുണ്ട്.

## Article Content

തിരുവനന്തപുരം: **[**കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയേക്കുമെന്നും സൂചനയുണ്ട്.

ഓറഞ്ച് അലേർട്ട്: ഇടുക്കി, മലപ്പുറം

യെല്ലോ അലേർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും.

കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതകൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359648/good-thundershowers-orange-alert-in-two-districts)