---
title: "ജാഗ്രതൈ! മാരകമായേക്കാവുന്ന അമീബിക് മസ്തിഷ്കജ്വരം;എന്താണ് ?"
english_title: "Warning! What is potentially fatal amoebic encephalitis?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359637/warning-what-is-potentially-fatal-amoebic-encephalitis"
published_at: "2026-05-15T16:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06fe3f8acc7_EYTRGF.jpg"
keywords: []
---

# ജാഗ്രതൈ! മാരകമായേക്കാവുന്ന അമീബിക് മസ്തിഷ്കജ്വരം;എന്താണ് ?

> **Lead Summary:** **[** കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളങ്ങളിലും തോടുകളിലും കാണപ്പെടുന്ന 'നേഗ്ലേരിയ ഫൗളറി' എന്ന അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്. കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അമീബകൾ തലച്ചോറിനെ ബാധിക്കുകയും മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

## Article Content

**[** കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളങ്ങളിലും തോടുകളിലും കാണപ്പെടുന്ന 'നേഗ്ലേരിയ ഫൗളറി' എന്ന അമീബയാണ് ഈ രോഗത്തിന് കാരണമാകുന്നത്. കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അമീബകൾ തലച്ചോറിനെ ബാധിക്കുകയും മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

**പ്രധാന ലക്ഷണങ്ങൾ**

അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ ഒൻപത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

കഠിനമായ തലവേദന

പെട്ടെന്നുണ്ടാകുന്ന പനിയും വിറയലും

ഛർദ്ദിയും അസ്വസ്ഥതതയും

കഴുത്ത് തിരിക്കാൻ പ്രയാസം (കഴുത്തിന് പിടുത്തം)

വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്

രോഗം ഗുരുതരമായാൽ ബോധക്ഷയവും അപസ്മാരവും ഉണ്ടായേക്കാം.

**പ്രതിരോധ മാർഗ്ഗങ്ങൾ **

ഈ രോഗത്തെ തടയാൻ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്:

പായൽ പിടിച്ചതോ മലിനമായതോ ആയ കുളങ്ങളിലും തോടുകളിലും കുളിക്കുന്നത് ഒഴിവാക്കുക.

ക്ലോറിനേഷൻ കൃത്യമായി നടത്താത്ത സ്വിമ്മിംഗ് പൂളുകളിൽ ഇറങ്ങരുത്.

കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും മൂക്കിലേക്ക് വെള്ളം ശക്തിയായി കയറുന്നത് തടയുക. സാധിക്കുമെങ്കിൽ നോസ് ക്ലിപ്പുകൾ ഉപയോഗിക്കുക.

മൂക്ക് വൃത്തിയാക്കാനും മുഖം കഴുകാനും തിളപ്പിച്ചാറ്റിയ വെള്ളമോ ക്ലോറിനേറ്റ് ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കുക

ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കുക. മുൻപ് കുളത്തിലോ തോടിലോ കുളിച്ചിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കുന്നത് രോഗനിർണ്ണയം എളുപ്പമാക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359637/warning-what-is-potentially-fatal-amoebic-encephalitis)