---
title: "കാഴ്ചയിൽ പക്ഷിക്കൂട്, രുചിയിൽ സൂപ്പർ; വൈകുന്നേരത്തെ ചായയ്ക്ക് കൂട്ടിന് ഇനി 'കിളിക്കൂട്'"
english_title: "Bird's nest in appearance, super in taste; Now 'Kilikudu' for evening tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359629/birds-nest-in-appearance-super-in-taste-now-kilikudu-for-evening-tea"
published_at: "2026-05-15T16:19:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06fa90d331e_Now_Kilikudu_for_evening_tea.jpg"
keywords: []
---

# കാഴ്ചയിൽ പക്ഷിക്കൂട്, രുചിയിൽ സൂപ്പർ; വൈകുന്നേരത്തെ ചായയ്ക്ക് കൂട്ടിന് ഇനി 'കിളിക്കൂട്'

> **Lead Summary:** മലബാർ വിഭവങ്ങളുടെ തനതായ രുചിയും വൈവിധ്യവും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇഫ്താർ വിരുന്നുകളിലും വൈകുന്നേരത്തെ ചായക്കൂട്ടുകളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന ഒരു കിടിലൻ വിഭവമാണ് 'കിളിക്കൂട്'. പേരുപോലെ തന്നെ കാണാൻ ഒരു കൊച്ചു പക്ഷിക്കൂട് പോലെയുള്ള ഈ പലഹാരം, രുചിയിലും കാഴ്ചയിലും ഒരുപോലെ മനോഹരമാണ്.

## Article Content

മലബാർ വിഭവങ്ങളുടെ തനതായ രുചിയും വൈവിധ്യവും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇഫ്താർ വിരുന്നുകളിലും വൈകുന്നേരത്തെ ചായക്കൂട്ടുകളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന ഒരു കിടിലൻ വിഭവമാണ് 'കിളിക്കൂട്'. പേരുപോലെ തന്നെ കാണാൻ ഒരു കൊച്ചു പക്ഷിക്കൂട് പോലെയുള്ള ഈ പലഹാരം, രുചിയിലും കാഴ്ചയിലും ഒരുപോലെ മനോഹരമാണ്.

പുഴുങ്ങിയ മുട്ടയ്ക്ക് മുകളിൽ മസാല ചേർത്ത ചിക്കനും ഉരുളക്കിഴങ്ങും പൊതിഞ്ഞ്, പുറംഭാഗം സേമിയ കൊണ്ട് പൊതിഞ്ഞു വറുത്തെടുക്കുന്ന ഈ വിഭവം നല്ല ക്രിസ്പിയായ ഒന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന 'കിളിക്കൂട്' വീട്ടിൽ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

ചിക്കൻ (ബോൺലെസ്സ്): 250

മുട്ട: 5 എണ്ണം (പുഴുങ്ങിയത്) + 1 എണ്ണം (മുക്കി പൊരിക്കാൻ)

ഉരുളക്കിഴങ്ങ്: 2 എണ്ണം

സവാള: 2 എണ്ണം (അരിഞ്ഞത്)

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

പച്ചമുളക്: 3-4 എണ്ണം (അരിഞ്ഞത്)

മഞ്ഞൾപ്പൊടി ടീസ്പൂൺ

മല്ലിപ്പൊടി: ടീസ്പൂൺ

ഗരം മസാല: ടീസ്പൂൺചിക്കൻ

മസാല: 1 ടീസ്പൂൺ

മല്ലിയില: ആവശ്യത്തിന്

സേമിയ : 1 കപ്പ് (പൊടിച്ചത്)

ഉപ്പ്: പാകത്തിന്

എണ്ണ: വറുക്കാൻ ആവശ്യത്തി

**തയ്യാറാക്കുന്ന വിധം:**

ചിക്കൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.

വെന്ത ശേഷം വെള്ളം കളഞ്ഞ് ചിക്കൻ കൈകൊണ്ട് നന്നായി ചീകി വെക്കുക.

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് നന്നായി ഉടച്ച് വെക്കുക.

ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.

ഇതിലേക്ക് സവാളയും ഉപ്പും ചേർത്ത് സവാള നന്നായി വഴന്നു വരുമ്പോൾ പച്ചമുളക്, ഗരം മസാല, ചിക്കൻ മസാല എന്നിവ ചേർത്ത് യോജിപ്പിക്കുക.

ഇതിലേക്ക് ചീകി വെച്ചിരിക്കുന്ന ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കി വേവിക്കുക. ഇപ്പോൾ മസാല തയ്യാർ.

പുഴുങ്ങിയ മുട്ടകൾ രണ്ടായി മുറിക്കുക. ഓരോ കഷ്ണം മുട്ടയുടെ മുകളിലും തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ-ഉരുളക്കിഴങ്ങ് മസാല പൊതിഞ്ഞ് ചെറിയ ബോൾ ആക്കി മാറ്റുക.

ഒരു പാത്രത്തിൽ ഒരു മുട്ട അല്പം ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുക്കുക. നേരത്തെ തയ്യാറാക്കിയ മുട്ട ബോളുകൾ ഈ മുട്ട മിശ്രിതത്തിൽ മുക്കിയ ശേഷം പൊടിച്ച സേമിയയിൽ പൊതിഞ്ഞെടുക്കുക (ഇത് കാണാൻ കിളിക്കൂട് പോലെയിരിക്കും).

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഈ ബോളുകൾ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.

സ്വാദിഷ്ടവും മൊരിഞ്ഞതുമായ മലബാർ കിളിക്കൂട് തയ്യാർ! ഇത് സോസിനൊപ്പം ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359629/birds-nest-in-appearance-super-in-taste-now-kilikudu-for-evening-tea)