---
title: "കണ്ണൂരിന്റെ ഹൃദയതുടിപ്പായി പയ്യാമ്പലം; വിനോദവും മരണമില്ലാത ഓർമ്മകളും അലതല്ലുന്ന അപൂർവ്വ തീരത്തിലേക്കൊരു യാത്ര"
english_title: "Payyambalam, the heartbeat of Kannur; A journey to a rare shore where fun and immortal memories abound"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359608/payyambalam-the-heartbeat-of-kannur-a-journey-to-a-rare-shore-where-fun-and-immortal-memories-abound"
published_at: "2026-05-15T15:01:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06e8c5d72d3_A_journey_to_a_rare_shore_where_fun_and_immortal_memories_abound.jpg"
keywords: []
---

# കണ്ണൂരിന്റെ ഹൃദയതുടിപ്പായി പയ്യാമ്പലം; വിനോദവും മരണമില്ലാത ഓർമ്മകളും അലതല്ലുന്ന അപൂർവ്വ തീരത്തിലേക്കൊരു യാത്ര

> **Lead Summary:** **[** തിരമാലകളുടെ സംഗീതവും ചരിത്രത്തിന്റെ ഗാംഭീര്യവും ഒത്തുചേരുന്ന ഒരിടം അതാണ് കണ്ണൂരുകാരുടെ പ്രിയപ്പെട്ട പയ്യാമ്പലം ബീച്ച്. നഗരത്തിരക്കുകളിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെ. അറബിക്കടലിന്റെ നീലപ്പരപ്പിന് കാവലായി നിൽക്കുന്ന ഈ മനോഹര തീരം സഞ്ചാരികൾക്ക് എന്നും ഒരു വിസ്മയംമാണ്.

## Article Content

**[** തിരമാലകളുടെ സംഗീതവും ചരിത്രത്തിന്റെ ഗാംഭീര്യവും ഒത്തുചേരുന്ന ഒരിടം അതാണ് കണ്ണൂരുകാരുടെ പ്രിയപ്പെട്ട പയ്യാമ്പലം ബീച്ച്. നഗരത്തിരക്കുകളിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെ. അറബിക്കടലിന്റെ നീലപ്പരപ്പിന് കാവലായി നിൽക്കുന്ന ഈ മനോഹര തീരം സഞ്ചാരികൾക്ക് എന്നും ഒരു വിസ്മയംമാണ്.

പയ്യാമ്പലത്തിന്റെ മണൽപ്പരപ്പിനെ ലോകപ്രശസ്തമാക്കുന്നത് ശില്പി കാനായ കുഞ്ഞിരാമൻ നിർമ്മിച്ച 'അമ്മയും കുഞ്ഞും' എന്ന ഭീമാകാരമായ ശില്പമാണ്. മാതൃത്വത്തിന്റെ ആഴം വിളിച്ചോതുന്ന ഈ കലാസൃഷ്ടി പയ്യാമ്പലത്തിന്റെ വിസ്മയമായി മാറിക്കഴിഞ്ഞു. കടൽക്കാറ്റേറ്റ് ശില്പഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും നിത്യേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

അസ്തമയസമയത്ത് സൂര്യൻ കടലിനോട് ചേരുന്ന പയ്യാമ്പലത്തിന്റെ കാഴ്ച ഏതൊരു സിനിമാ ലൊക്കേഷനെയും വെല്ലുന്നതാണ്. മണിരത്നത്തിന്റെ പ്രശസ്തമായ 'ബോംബെ' ഉൾപ്പെടെ നിരവധി സിനിമകൾക്ക് ഭാഗമായ ഈ മനോഹര തീരം ഇന്നും സിനിമാക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. ഇവിടുത്തെ ഭംഗിയുള്ള പൂന്തോട്ടവും കടൽത്തീരത്തെ നടപ്പാതകളും കുടുംബത്തോടൊപ്പം എത്തുന്നവർക്ക് ഒരു പുതിയ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

തീരത്തോട് ചേർന്ന് അതി മനോഹരമായി ഒരുക്കിയ ഗാർഡനും നടപ്പാതകളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്കരമാണ്. സുരക്ഷിതമായി കടൽക്കാറ്റേറ്റിരിക്കാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും പറ്റിയ ഏറ്റവും മികച്ച ഇടമായി പയ്യാമ്പലം മാറിക്കഴിഞ്ഞു. കണ്ണൂരിലെത്തുന്ന ഏതൊരു സഞ്ചാരിയുടെയും യാത്രാ ഡയറിയിൽ പയ്യാമ്പലം ഇല്ലാതെ ഒരു അധ്യായവും പൂർത്തിയാകില്ല. നിങ്ങൾ ഇതുവരെ ഈ മനോഹര തീരം കണ്ടിട്ടില്ലെങ്കിൽ, ആ കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുകയാണ്

കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ പയ്യാമ്പലത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. കേരളത്തെ നയിച്ച നേതാക്കളുടെ മരിക്കാത ഓർമ്മ ഗോപുരങ്ങളാൽ നിറഞ്ഞ ഇടം. ജനനായകന്മാരായ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ , എ.കെ.ജി, ചടയൻ ഗോവിന്ദൻ,കൊടിയേരി ബാലകൃഷ്ണൻ, പത്രപ്രവർത്തന രംഗത്തെ കുലപതി സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ,സാംസ്കാരിക നായകൻ സുകുമാർ അഴീക്കോട് തുടങ്ങിയവരുടെ സ്മാരകം തീരത്തിന് ഗാംഭീര്യം പകരുന്നു. .

ഇവിടുത്തെ ഭംഗിയുള്ള പൂന്തോട്ടവും കടൽത്തീരത്തെ നടപ്പാതകളും കുടുംബത്തോടൊപ്പം എത്തുന്നവർക്ക് ഒരു പുതിയ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359608/payyambalam-the-heartbeat-of-kannur-a-journey-to-a-rare-shore-where-fun-and-immortal-memories-abound)