---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപ്പിടിച്ചു, യാത്രക്കാർ ഇറങ്ങിയോടി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "A private bus running in Kannur caught fire."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359595/a-private-bus-running-in-kannur-caught-fire"
published_at: "2026-05-15T14:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06e0fa80edc_bus_fire.jpg"
keywords: []
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപ്പിടിച്ചു, യാത്രക്കാർ ഇറങ്ങിയോടി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** ശ്രീകണ്ഠാപുരം: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി.

## Article Content

ശ്രീകണ്ഠാപുരം: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി.

വെള്ളിയാഴ്ച ഉച്ചക്ക് 12.15 ഓടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ്സിന്റെ മുൻഭാഗത്താണ് തീപ്പിടിച്ചത്. പിന്നാലെ തീ വാഹനം മുഴുവൻ പടർന്നു. തീപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ ബസ്സിലെ യാത്രക്കാർ ഇറങ്ങിയോടുകയായിരുന്നു. അതിനാൽ വലിയ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. തീപ്പിടിത്തത്തിൽ ബസ് പൂർണമായും കത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359595/a-private-bus-running-in-kannur-caught-fire)