---
title: "ഭാര്യയോടുള്ള സംശയം; സൂപ്പർമാർക്കറ്റ് ഉടമയെ മാരകായുധങ്ങളുമായി ആക്രമിച്ച അച്ഛനും മകനും പിടിയിൽ"
english_title: "Suspicious of his wife; Father and son arrested for attacking supermarket owner with deadly weapons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359591/suspicious-of-his-wife-father-and-son-arrested-for-attacking-supermarket-owner-with-deadly-weapons"
published_at: "2026-05-15T14:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06de6301aab_DAEWFD.jpg"
keywords: []
---

# ഭാര്യയോടുള്ള സംശയം; സൂപ്പർമാർക്കറ്റ് ഉടമയെ മാരകായുധങ്ങളുമായി ആക്രമിച്ച അച്ഛനും മകനും പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: **[**വെള്ളറട നിലമാംമൂട്ടിൽ സൂപ്പർമാർക്കറ്റ് ഉടമയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛനും മകനും പോലീസ് പിടിയിലായി. നിലമാംമൂട് സ്വദേശികളായ സുനിൽകുമാർ , മകൻ സുജിൻ എന്നിവരെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കടയുടമ ദിപിൻകുമാർ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

തിരുവനന്തപുരം: **[**വെള്ളറട നിലമാംമൂട്ടിൽ സൂപ്പർമാർക്കറ്റ് ഉടമയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛനും മകനും പോലീസ് പിടിയിലായി. നിലമാംമൂട് സ്വദേശികളായ സുനിൽകുമാർ , മകൻ സുജിൻ എന്നിവരെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കടയുടമ ദിപിൻകുമാർ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 9.40-ഓടെ ദിപിൻകുമാർ സൂപ്പർമാർക്കറ്റ് അടച്ചുകൊണ്ടിരിക്കെയാണ് പ്രതികൾ മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. വർഷങ്ങളായി വിദേശത്തായിരുന്ന സുനിൽകുമാറിന്റെ ഭാര്യ ഈ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് നേരെയുള്ള അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ദിപിൻകുമാറിന്റെ പരാതിയിൽ കേസെടുത്ത പോലീസ്, സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ വലയിലാക്കിയത്. വെള്ളറട സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദീൻ, എസ്.ഐ പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359591/suspicious-of-his-wife-father-and-son-arrested-for-attacking-supermarket-owner-with-deadly-weapons)