---
title: "നിർമ്മാണത്തിൽ അപാകതയോ? ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വീണ്ടും വിള്ളൽ, ആശങ്കയിൽ നാട്ടുകാർ"
english_title: "Construction defect? ​​Cracks again on the national highway in Cheruvathur Mattala, locals worried"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359572/construction-defect-cracks-again-on-the-national-highway-in-cheruvathur-mattala-locals-worried"
published_at: "2026-05-15T13:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06d02518911_locals_worried.jpg"
keywords: []
---

# നിർമ്മാണത്തിൽ അപാകതയോ? ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വീണ്ടും വിള്ളൽ, ആശങ്കയിൽ നാട്ടുകാർ

> **Lead Summary:** കാസർകോട് : ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. റോഡിന് മധ്യഭാഗത്തായി 20 മീറ്ററിലധികം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.

## Article Content

കാസർകോട് : ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. റോഡിന് മധ്യഭാഗത്തായി 20 മീറ്ററിലധികം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.

എന്നാൽ, വിള്ളൽ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇതിനു മുകളിലായി മനഃപൂർവം ലോറി നിർത്തിയിട്ടുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ഇത് വളരെ ചെറിയ വിള്ളലാണെന്നും ഗൗരവമുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി. വിള്ളൽ ഉടൻ പരിഹരിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359572/construction-defect-cracks-again-on-the-national-highway-in-cheruvathur-mattala-locals-worried)