---
title: "'വർഗീയ സ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമം'; ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്"
english_title: "Youth Congress files complaint against BJP's Facebook post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359517/youth-congress-files-complaint-against-bjps-facebook-post"
published_at: "2026-05-15T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06ae4950b03_compalint.jpg"
keywords: []
---

# 'വർഗീയ സ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമം'; ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

> **Lead Summary:** കൊല്ലം: ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ ഡിജിപിക്ക് പരാതി നൽകി. ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻനെതിരെയാണ് വിഷ്ണു സുനിൽ പരാതി നൽകിയത്.

## Article Content

കൊല്ലം: ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ ഡിജിപിക്ക് പരാതി നൽകി. ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻനെതിരെയാണ് വിഷ്ണു സുനിൽ പരാതി നൽകിയത്.

വളരെ സമാധാനത്തോടെ ജീവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ വർഗീയസ്പർദ്ധയും ചേരിതിരിവും ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിലൊരു പോസ്റ്റ് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.

പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെ കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുന ഖാർഗയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെയും അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ഈ ചിതം ലക്ഷക്കണക്കിന് കോൺഗ്രസുകാരുടെ അഭിമാനത്തിനും വിശ്വാസത്തിനും കളങ്കവും അപകീര്‍ത്തകരവുമാണെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ കോർകമ്മറ്റി യോഗം ഇന്ന് ചേരും. തിരുവനന്തപുരം മാരാർജി ഭവനിൽ ചേരുന്ന യോഗത്തിൽ പാർലമെൻ്ററി പാർട്ടി നേതാവിനെ തീരുമാനിച്ചേക്കും. കോർ കമ്മിറ്റിക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിക്ക് എൻഡിഎ യോഗവും ചേരും. നാളെ രാവിലെ 10 മണി മുതൽ സംസ്ഥാന ഭാരവാഹി യോഗവും മാരാർജി ഭവനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359517/youth-congress-files-complaint-against-bjps-facebook-post)