---
title: "ചാറ്റ് ചെയ്തതും ഇഷ്ടമായതും മറ്റൊരാളോട്! വിവാഹവേദിയിൽ വരനെ കണ്ടതോടെ വധു പിൻമാറി; പിന്നാലെ തമ്മിൽതല്ലി കുടുംബങ്ങൾ "
english_title: "Bride backed out after seeing groom at wedding venue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359480/bride-backed-out-after-seeing-groom-at-wedding-venue"
published_at: "2026-05-15T07:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06830e1d1cb_wedding.jpg"
keywords: []
---

# ചാറ്റ് ചെയ്തതും ഇഷ്ടമായതും മറ്റൊരാളോട്! വിവാഹവേദിയിൽ വരനെ കണ്ടതോടെ വധു പിൻമാറി; പിന്നാലെ തമ്മിൽതല്ലി കുടുംബങ്ങൾ 

> **Lead Summary:** **ഉത്തർപ്രദേശ് : **ഉത്തർപ്രദേശിലെ ഹർദോയിയിൽ വിവാഹ ചടങ്ങിനിടെ സംഘർഷം. വധു വരനെ തള്ളിപ്പറഞ്ഞതോടെ ആയിരുന്നു സംഭവം. ഇതോടെ ഇരു കുടുംബങ്ങൾ തമ്മിൽ ഉണ്ടായ തർക്കം അക്രമാസക്തമായി.

## Article Content

**ഉത്തർപ്രദേശ് : **ഉത്തർപ്രദേശിലെ ഹർദോയിയിൽ വിവാഹ ചടങ്ങിനിടെ സംഘർഷം. വധു വരനെ തള്ളിപ്പറഞ്ഞതോടെ ആയിരുന്നു സംഭവം. ഇതോടെ ഇരു കുടുംബങ്ങൾ തമ്മിൽ ഉണ്ടായ തർക്കം അക്രമാസക്തമായി.

ഓൺലൈൻ വ‍ഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീടത് വിവാഹത്തോളമെത്തി. വിവാഹത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായി മണ്ഡപത്തിലേക്കെത്തിയപ്പോ‍ഴാണ് വധു വരന്റെ മുഖത്തേക്ക് നോക്കുന്നത്. താൻ ചാറ്റ് ചെയ്തുകൊണ്ടിരുന്ന ആൾ ഇതല്ലെന്ന് വധു വിവാഹ വേദിയിൽ പറഞ്ഞു.

പിന്നാലെ ഇരു കുടുംബവും തമ്മിൽ ഏറ്റുമുട്ടി. പരുക്കേറ്റ വരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർക്കിൾ ഓഫീസർ (ഷഹാബാദ്) അലോക് രാജ് നാരായൺ പറഞ്ഞു.

ഇൻസ്റ്റഗ്രാം വ‍ഴിയാണ് താൻ യുവതിയുമായി പരിചയപ്പെട്ടതെന്ന് വരൻ ദേവേന്ദ്ര സിംഗ് പരിമർ (23) പൊലീസിനോട് പറഞ്ഞു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

വധുവിന്റെ കുടുംബം വിവാഹത്തിനെത്തിയ അതിഥികൾക്കായി ഒരു ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയിരുന്നു, പിന്നീട് ഘോഷയാത്രയായി വരന്റെ ആള്‍ക്കാർ വധുവിന്റെ വീട്ടിലെത്തി. വരനെ കണ്ടപ്പോ‍ഴാണ് അഭിഭാഷക കൂടിയായ വധു താൻ സംസാരിച്ച ആൾ ഇതല്ലായിരുന്നുവെന്ന് പറഞ്ഞത്.

പിന്നാലെ വധുവിന്റെ കുടുംബാംഗങ്ങൾ പരിമറിനെയും ബന്ധുക്കളെയും ആക്രമിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359480/bride-backed-out-after-seeing-groom-at-wedding-venue)