---
title: "വടകരയിൽ മിന്നൽ ചുഴലിയിൽ; വീടുകൾക്ക്  മുകളിൽ മരങ്ങൾ കടപുഴകി വീണു, ഇലക്ട്രിക് പോസ്റ്റുകളും തകർന്നു"
english_title: "Lightning storm causes damage in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359471/lightning-storm-causes-damage-in-vadakara"
published_at: "2026-05-15T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a067147e5a3c_vatakara.jpg"
keywords: []
---

# വടകരയിൽ മിന്നൽ ചുഴലിയിൽ; വീടുകൾക്ക്  മുകളിൽ മരങ്ങൾ കടപുഴകി വീണു, ഇലക്ട്രിക് പോസ്റ്റുകളും തകർന്നു

> **Lead Summary:** **കോഴിക്കോട് : **വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മഴയോടൊപ്പമാണ് കാറ്റ് വീശിയത്. ആർക്കും പരുക്കില്ല.

## Article Content

**കോഴിക്കോട് : **വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മഴയോടൊപ്പമാണ് കാറ്റ് വീശിയത്. ആർക്കും പരുക്കില്ല.

മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് മീതെ വീണു . ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. റോഡുകളിലേക്ക് വീണ മരങ്ങൾ നാട്ടുകാർ മുറിച്ചു മാറ്റി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസറഗോഡ് ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359471/lightning-storm-causes-damage-in-vadakara)