---
title: "രാത്രിയോടെ വീട്ടിൽ നിന്ന് ദുർഗന്ധം; അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് നിർമാണ തൊഴിലാളി മരിച്ച നിലയിൽ "
english_title: "Construction worker found dead inside house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359468/construction-worker-found-dead-inside-house"
published_at: "2026-05-15T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a066f8ca134e_house.jpg"
keywords: []
---

# രാത്രിയോടെ വീട്ടിൽ നിന്ന് ദുർഗന്ധം; അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് നിർമാണ തൊഴിലാളി മരിച്ച നിലയിൽ 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം പൂവച്ചലിൽ നിർമാണ തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം പൂവച്ചലിൽ നിർമാണ തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൂവച്ചൽ ചാമവിള വീട്ടിൽ രാജനാണ് മരിച്ചത്. രാത്രിയോടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപ വാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ആണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359468/construction-worker-found-dead-inside-house)