---
title: "ഡോക്ടറുടെ കുപ്പായമിട്ട ചെകുത്താൻ; 130 കുട്ടികളെ പീഡിപ്പിച്ച ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ"
english_title: "Pediatrician arrested for abusing children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359465/pediatrician-arrested-for-abusing-children"
published_at: "2026-05-15T06:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a066b4e27d47_child.jpg"
keywords: []
---

# ഡോക്ടറുടെ കുപ്പായമിട്ട ചെകുത്താൻ; 130 കുട്ടികളെ പീഡിപ്പിച്ച ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ

> **Lead Summary:** **ബർലിൻ: **കുട്ടികളെ പീഡപ്പിച്ച ശിശുരോഗ വിദഗ്ധൻ പിടിയിൽ. ജർമ്മനിയിലെ ബർലിനിനടുത്തുള്ള ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്തുവരെ 130 കുട്ടികളെ പീഡിപ്പിച്ചകേസിലാണ് പ്രതി അറസ്റ്റിലായത്.

## Article Content

**ബർലിൻ: **കുട്ടികളെ പീഡപ്പിച്ച ശിശുരോഗ വിദഗ്ധൻ പിടിയിൽ. ജർമ്മനിയിലെ ബർലിനിനടുത്തുള്ള ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്തുവരെ 130 കുട്ടികളെ പീഡിപ്പിച്ചകേസിലാണ് പ്രതി അറസ്റ്റിലായത്.

കഴിഞ്ഞ 12 വർഷത്തിനിടെയാണ് 46 കാരനായ ഇയാൾ ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്തതെന്ന് അധികൃതർ പറയുന്നു. എന്നാൽ എത്ര കുട്ടികളാണ് പീഡനത്തിന് ഇരയായതെന്ന് കൃത്യമായി പറയാനോ പ്രതിയുടെ പേര് വെളിപ്പെടുത്താനോ തയാറായില്ല.

'ഹാവൽലാൻഡ് ക്ലിനിക്കൻ' എന്ന ആരോഗ്യ സേവന ദാതാവിന് കീഴിൽ ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പോട്‌സ്ഡാം പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതും ബലാത്സംഗം ചെയ്തതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

'ഹാവൽലാൻഡ് ക്ലിനിക്കൻ' എന്ന ആരോഗ്യ സേവന ദാതാവിന് കീഴിൽ ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പോട്‌സ്ഡാം പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതും ബലാത്സംഗം ചെയ്തതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

റാഥെനോ ആശുപത്രിയിൽ ചികിത്സക്കായെത്തിയ കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും ശിശുരോഗ വിദഗ്ധൻ അറസ്റ്റിലായതും.

2013 ഡിസംബർ ഒന്നിനും കഴിഞ്ഞ വർഷം നവംബർ അഞ്ചിനും ഇടയിലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നതെന്ന് കരുതപ്പെടുന്നു. ബ്രാൻഡൻബർഗിലെ റാഥെനോ), നാവെൻ എന്നീ രണ്ട് ന​ഗരങ്ങളിലെ ക്ലിനിക്കുകളിൽ ഔദ്യോഗിക ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് പ്രതി മിക്ക കുറ്റകൃത്യങ്ങളും ചെയ്ത്. പ്രതി നിലവിൽ പ്രീ-ട്രയൽ തടങ്കലിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359465/pediatrician-arrested-for-abusing-children)