---
title: "പാമ്പിനെയും കവറിലാക്കി ആശുപത്രിയിലേക്ക്; കോഴിക്കോട് കൂടത്തായിയില്‍ യുവാവിന് പാമ്പ് കടിയേറ്റു  "
english_title: "A young man was bitten by a snake in Koodathai, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359464/a-young-man-was-bitten-by-a-snake-in-koodathai-kozhikode"
published_at: "2026-05-15T05:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06689a1edc1_snake.jpg"
keywords: []
---

# പാമ്പിനെയും കവറിലാക്കി ആശുപത്രിയിലേക്ക്; കോഴിക്കോട് കൂടത്തായിയില്‍ യുവാവിന് പാമ്പ് കടിയേറ്റു  

> **Lead Summary:** **കോഴിക്കോട്: **കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കൂടത്തായിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി ക്കാണ് പാമ്പു കടിയേറ്റത്.

## Article Content

**കോഴിക്കോട്: **കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കൂടത്തായിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി ക്കാണ് പാമ്പു കടിയേറ്റത്.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ വലതുകാലിന് കടിയേല്‍ക്കുകയായിരുന്നു.

കടിച്ച പാമ്പിനെ കവറിലാക്കിയാണ് ബാലാജി ആശുപത്രിയില്‍ എത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359464/a-young-man-was-bitten-by-a-snake-in-koodathai-kozhikode)