---
title: "മിനിറ്റുകൾക്കുള്ളിൽ മാറിയ കാലാവസ്ഥ; ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കാറ്റിലും നൂറ് മരണം, കനത്ത നാശനഷ്ടങ്ങള്‍"
english_title: "Hundreds killed in heavy rain and wind in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359408/hundreds-killed-in-heavy-rain-and-wind-in-uttar-pradesh"
published_at: "2026-05-14T16:56:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a05b1c77dcdc_up.jpg"
keywords: []
---

# മിനിറ്റുകൾക്കുള്ളിൽ മാറിയ കാലാവസ്ഥ; ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും കാറ്റിലും നൂറ് മരണം, കനത്ത നാശനഷ്ടങ്ങള്‍

> **Lead Summary:** **ലഖ്‌നൗ: ( **[**www.truevisionnews.com**)] ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം നൂറായി.

## Article Content

**ലഖ്‌നൗ: ( **[**www.truevisionnews.com**)] ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം നൂറായി.

കനത്ത കാറ്റിലും മഴയിലും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പല ജില്ലകളിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു, നിരവധി വീടുകളും തകര്‍ന്നു.

പ്രയാഗ് രാജില്‍ മാത്രം 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതും പ്രയാഗ് രാജിലാണ്. ബദോഹിയില്‍ 18 പേരും മിര്‍സാപൂരില്‍ 15 പേരും മരണപ്പെട്ടു.

ഫത്തേഹ്പൂര്‍ - 10, ഉന്നാവോ- 6, ബദൗന്‍- 6, പ്രതാപ്ഗഡ്- 4, ബറേലി-4, സിതാപൂര്‍, റായ്ബറേലി, ചന്ദൗലി എന്നിവടങ്ങളില്‍ രണ്ട് പേര്‍ വീതവും മരണപ്പെട്ടു. കാണ്‍പൂര്‍ ദേഹത്, ഹര്‍ദോയ്, സംഭാല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൗശാമ്പി, ഷാജഹാന്‍പൂര്‍, സോന്‍ഭദ്ര, ലഖിംപൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചു.

ഇന്നലെ വൈകിട്ടോടെയാണ് ഉത്തര്‍പ്രദേശില്‍ കലാവാസ്ഥ വളരെ പെട്ടെന്ന് മാറിയത്. ശക്തമായ പൊടിക്കാറ്റും മഴയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കയറി നിന്ന ഇടങ്ങളിലേക്ക് വലിയ മരങ്ങള്‍ കടപുഴകി വീണും മതില്‍ ഇടിഞ്ഞു വീണുമൊക്കെയാണ് മരണങ്ങള്‍ സംഭവിച്ചത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മൊബൈല്‍ നെറ്റ്വര്‍ക്ക് തകരാറിലായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359408/hundreds-killed-in-heavy-rain-and-wind-in-uttar-pradesh)