---
title: "ദോശയ്ക്കും ഇഡ്ഡലിക്കും കട്ട സപ്പോർട്ട്; ഇതാ ഒരു സ്പെഷ്യൽ വറുത്ത തക്കാളി ചമ്മന്തി!"
english_title: "A great addition to dosa and idli; here's a special fried tomato chammanti!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359404/a-great-addition-to-dosa-and-idli-heres-a-special-fried-tomato-chammanti"
published_at: "2026-05-14T16:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05ae6b6ab38_A_great_addition_to_dosa_and_idli.jpg"
keywords: []
---

# ദോശയ്ക്കും ഇഡ്ഡലിക്കും കട്ട സപ്പോർട്ട്; ഇതാ ഒരു സ്പെഷ്യൽ വറുത്ത തക്കാളി ചമ്മന്തി!

> **Lead Summary:** ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ കഴിക്കാൻ എപ്പോഴും ഒരേ ചമ്മന്തി തന്നെയാണോ ഉണ്ടാക്കാറുള്ളത്? എങ്കിൽ ഇന്ന് നമുക്ക് അല്പം വ്യത്യസ്തമായ ഒരു ചമ്മന്തി പരീക്ഷിച്ചാലോ? തക്കാളിയുടെ പുളിയും വറുത്ത തേങ്ങയുടെ മണവും ചേർന്ന ഒരു സ്പെഷ്യൽ രുചിക്കൂട്ട് വറുത്ത തേങ്ങ തക്കാളി ചമ്മന്തി. വളരെ എളുപ്പത്തിൽ എങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് നോക്കാം

## Article Content

ഇഡ്ഡലിക്കും ദോശയ്ക്കും കൂടെ കഴിക്കാൻ എപ്പോഴും ഒരേ ചമ്മന്തി തന്നെയാണോ ഉണ്ടാക്കാറുള്ളത്? എങ്കിൽ ഇന്ന് നമുക്ക് അല്പം വ്യത്യസ്തമായ ഒരു ചമ്മന്തി പരീക്ഷിച്ചാലോ? തക്കാളിയുടെ പുളിയും വറുത്ത തേങ്ങയുടെ മണവും ചേർന്ന ഒരു സ്പെഷ്യൽ രുചിക്കൂട്ട് വറുത്ത തേങ്ങ തക്കാളി ചമ്മന്തി. വളരെ എളുപ്പത്തിൽ എങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് നോക്കാം

**ചേരുവകൾ**

തക്കാളി – 2 എണ്ണം (മുറിച്ചത്)

തേങ്ങ ചിരവിയത് – ½ കപ്പ്

ഉണക്കമുളക് – 3 എണ്ണം

ചെറിയ ഉള്ളി – 5–6 എണ്ണം

വെളുത്തുള്ളി – 2 അല്ലി

പുളി – ചെറിയ കുരു

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 1 ടീസ്പൂൺ

**തയാറാക്കുന്ന വിധം**

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക.

തുടർന്ന് തക്കാളി ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക.

അവസാനം തേങ്ങ ചേർത്ത് ഒന്ന് കൂടി ചൂടാക്കുക (തേങ്ങ ലൈറ്റ് ഗോൾഡൻ കളർ വരുന്നത് വരെ).

ഇത് തണുത്ത ശേഷം മിക്സിയിൽ ഇട്ട് പുളിയും ഉപ്പും ചേർത്ത് അരക്കുക

ആവശ്യത്തിന് വെള്ളം ചേർത്ത് കുറുക്കിയെടുക്കാം. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് താളിച്ച് ചേർക്കാം. ടേസ്റ്റി ചമ്മന്തി റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359404/a-great-addition-to-dosa-and-idli-heres-a-special-fried-tomato-chammanti)