---
title: "ബോറടിച്ചപ്പോൾ ടിഷ്യൂ പേപ്പർ കത്തിച്ചു;  12-കാരന്റെ കുസൃതിയിൽ ഓഫീസ് പൂർണ്ണമായും കത്തിയമർന്നു"
english_title: "Bored, 12-year-old burns down office with tissue paper"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359403/bored-12-year-old-burns-down-office-with-tissue-paper"
published_at: "2026-05-14T16:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05ac2d2a874_REWTGE.jpg"
keywords: []
---

# ബോറടിച്ചപ്പോൾ ടിഷ്യൂ പേപ്പർ കത്തിച്ചു;  12-കാരന്റെ കുസൃതിയിൽ ഓഫീസ് പൂർണ്ണമായും കത്തിയമർന്നു

> **Lead Summary:** ബീജിങ്: മാതാപിതാക്കളോടൊപ്പം ഓഫീസിലെത്തിയ 12 വയസ്സുകാരൻ തമാശയ്ക്ക് കത്തിച്ച തീയിൽ ഓഫീസ് പൂർണ്ണമായും നശിച്ചു. കിഴക്കൻ ചൈനയിലെ നിങ്ബോ നഗരത്തിൽ ഏപ്രിൽ 30-നായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിത്തിരക്കിലായ സമയത്താണ് കുട്ടി തീയിട്ടത്.

## Article Content

ബീജിങ്: മാതാപിതാക്കളോടൊപ്പം ഓഫീസിലെത്തിയ 12 വയസ്സുകാരൻ തമാശയ്ക്ക് കത്തിച്ച തീയിൽ ഓഫീസ് പൂർണ്ണമായും നശിച്ചു. കിഴക്കൻ ചൈനയിലെ നിങ്ബോ നഗരത്തിൽ ഏപ്രിൽ 30-നായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിത്തിരക്കിലായ സമയത്താണ് കുട്ടി തീയിട്ടത്.

മാതാപിതാക്കളുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് കുട്ടിയെ ഓഫീസിലേക്ക് കൂടെക്കൂട്ടിയത്. ജോലിസ്ഥലത്ത് തനിയെ ഇരുന്നപ്പോൾ ബോറടിച്ച കുട്ടി കൈവശമുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറുകൾ കത്തിച്ചു കളിക്കാൻ തുടങ്ങി. ഇതിനിടെ തീപ്പൊരി അടുത്തുള്ള മേശയിലേക്കും ഫയലുകളിലേക്കും പടരുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഓഫീസിലെ ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും കത്തിനശിച്ചു.

കുട്ടി ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിക്കുകയും അഗ്നിശമന സേനയെ വിളിക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ (പതിനായിരക്കണക്കിന് യുവാൻ) നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കുട്ടിയുടെ അശ്രദ്ധയ്ക്കും മാതാപിതാക്കളുടെ ജാഗ്രതക്കുറവിനുമെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. കുട്ടികൾക്ക് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകണമെന്ന് ഫയർ ഓഫീസർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359403/bored-12-year-old-burns-down-office-with-tissue-paper)