---
title: "കട്ടികൂടിയ കരുത്തുറ്റ മുടി വേണോ? എങ്കിൽ ഈ എണ്ണകൾ പരീക്ഷിക്കൂ!"
english_title: "Want thicker, stronger hair? Then try these oils!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359399/want-thicker-stronger-hair-then-try-these-oils"
published_at: "2026-05-14T16:21:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05a9881063c_Want_thicker,_stronger_hair.jpg"
keywords: []
---

# കട്ടികൂടിയ കരുത്തുറ്റ മുടി വേണോ? എങ്കിൽ ഈ എണ്ണകൾ പരീക്ഷിക്കൂ!

> **Lead Summary:** **[** കരുത്തുറ്റതും ഭംഗിയുള്ളതുമായ മുടി ആഗ്രഹിക്കാത്തവർ ആരുമില്ല. മുടിയുടെ പലവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നവർക്കായി ഇതാ ചില മികച്ച ഹെയർ ഓയിലുകൾ. മുടി വളർച്ച ഇരട്ടിയാക്കാനും മുടികൊഴിച്ചിൽ മാറ്റാനും സഹായിക്കുന്ന അഞ്ച് എണ്ണകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും താഴെ വായിക്കാം.

## Article Content

**[** കരുത്തുറ്റതും ഭംഗിയുള്ളതുമായ മുടി ആഗ്രഹിക്കാത്തവർ ആരുമില്ല. മുടിയുടെ പലവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നവർക്കായി ഇതാ ചില മികച്ച ഹെയർ ഓയിലുകൾ. മുടി വളർച്ച ഇരട്ടിയാക്കാനും മുടികൊഴിച്ചിൽ മാറ്റാനും സഹായിക്കുന്ന അഞ്ച് എണ്ണകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും താഴെ വായിക്കാം.

വെളിച്ചെണ്ണ: വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ള വെളിച്ചെണ്ണ മുടി പൊട്ടുന്നതും കൊഴിയുന്നതും തടഞ്ഞ് മുടിയുടെ വളർച്ച ഇരട്ടിയാക്കാൻ സഹായിക്കുന്നു.

ആവണക്കെണ്ണ: വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ കലവറയായ ആവണക്കെണ്ണ താരൻ അകറ്റാനും മുടിയുടെ വേരുകൾക്ക് ബലം നൽകാനും മികച്ചതാണ്.

ഉള്ളിയും വെളിച്ചെണ്ണയും: ഉള്ളിനീരും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം മുടികൊഴിച്ചിൽ നിയന്ത്രിക്കാനും തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും സഹായിക്കുന്നു. ഇത് പുതിയ മുടിയിഴകൾ വളരാൻ ഏറെ നല്ലതാണ്.

വേപ്പെണ്ണ: താരൻ പമ്പകടത്താൻ വേപ്പെണ്ണയോളം മികച്ച മറ്റൊന്നില്ല. അല്പം ആവണക്കെണ്ണയുമായി ചേർത്ത് ഉപയോഗിക്കുന്നത് തലയോട്ടിയിലെ വരൾച്ച മാറ്റി മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.

ഭൃംഗരാജ് എണ്ണ: തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും ഭൃംഗരാജ് എണ്ണ സഹായിക്കുന്നു. ഇത് മുടി വളർച്ച വേഗത്തിലാക്കാൻ അത്യുത്തമമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359399/want-thicker-stronger-hair-then-try-these-oils)