---
title: "മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി ഉയരത്തിലേക്ക്!"
english_title: "UP shaken by heavy rains; Youth flies 40 feet high with tin shed!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359382/up-shaken-by-heavy-rains-youth-flies-40-feet-high-with-tin-shed"
published_at: "2026-05-14T15:19:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a059b5e6584d_UP_shaken_by_heavy_rains.jpg"
keywords: []
---

# മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി ഉയരത്തിലേക്ക്!

> **Lead Summary:** ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ശക്തമായ കൊടുങ്കാറ്റിൽ യുവാവ് തകര ഷെഡിനൊപ്പം പറന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബറേലി ബാമിയാന സ്വദേശിയായ നാൻഹെ മിയാനാണ് ഈ അപകടം സംഭവിച്ചത്. കാറ്റിൽ തകര ഷെഡ് മുകളിലേക്ക് ഉയർന്നപ്പോൾ അതിൽ പിടിച്ച് തൂങ്ങിയ ഇയാൾ ഷെഡിനൊപ്പം വായുവിൽ ഉയർന്ന് പറക്കുകയായിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

## Article Content

ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ശക്തമായ കൊടുങ്കാറ്റിൽ യുവാവ് തകര ഷെഡിനൊപ്പം പറന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബറേലി ബാമിയാന സ്വദേശിയായ നാൻഹെ മിയാനാണ് ഈ അപകടം സംഭവിച്ചത്. കാറ്റിൽ തകര ഷെഡ് മുകളിലേക്ക് ഉയർന്നപ്പോൾ അതിൽ പിടിച്ച് തൂങ്ങിയ ഇയാൾ ഷെഡിനൊപ്പം വായുവിൽ ഉയർന്ന് പറക്കുകയായിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കാറ്റിൽ നിന്ന് ഷെഡ് സംരക്ഷിക്കാൻ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു നാൻഹെ. എന്നാൽ ശക്തമായ കാറ്റിൽ ഷെഡിനൊപ്പം ഇദ്ദേഹവും 30-40 അടി ഉയരത്തിലേക്ക് പൊങ്ങുകയും ഏകദേശം 50 അടി അകലെ തെറിച്ചുവീഴുകയും ചെയ്തു. വീഴ്ചയിൽ ​ഗുരുതരമായി പരിക്കേറ്റ നാൻഹെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, ബുധനാഴ്ച യുപിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഇടിമിന്നലിലും 89 പേർ മരിച്ചു. 53 പേർക്ക് പരിക്കേറ്റു. 87 വീടുകൾ തകർന്നു. 114 കന്നുകാലികൾ ചത്തതായാണ് റിപ്പോർട്ട്. പ്രയാഗ്‌രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

മഴക്കെടുതിയും നാശനഷ്ടങ്ങളും സംബന്ധിച്ച വിവരങ്ങൾ ഓരോ മൂന്ന് മണിക്കൂറിലും റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങളോട് നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനങ്ങളും നഷ്ടപരിഹാര വിതരണവും വേഗത്തിലാക്കാനും, സുതാര്യതയ്ക്കായി ഈ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

[

[Bareilly, Uttar Pradesh: A tin shed suddenly blew away in strong winds, lifting the young man into the air. The viral video shows the young man leaping to a considerable height. According to reports, he suffered serious injuries to his arms and legs and is currently being treated… pic.twitter.com/GEFtSA39sc](https://t.co/GEFtSA39sc)

[— Dharm (@dhram00) May 14, 2026](https://t.co/GEFtSA39sc)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359382/up-shaken-by-heavy-rains-youth-flies-40-feet-high-with-tin-shed)