---
title: "ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണം; സതീശൻ എല്ലാവരെയും ചേർത്തുപിടിക്കണമെന്ന് കെ. മുരളീധരൻ"
english_title: "Chennithala should be in the cabinet; K. Muraleedharan wants Satheesan to bring everyone together."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359373/chennithala-should-be-in-the-cabinet-k-muraleedharan-wants-satheesan-to-bring-everyone-together"
published_at: "2026-05-14T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05959224ce2_GREDFG.jpg"
keywords: []
---

# ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണം; സതീശൻ എല്ലാവരെയും ചേർത്തുപിടിക്കണമെന്ന് കെ. മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്ത്. രമേശ് ചെന്നിത്തലയെപ്പോലെയുള്ള മുതിർന്ന നേതാക്കൾ പുതിയ മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ. മുരളീധരൻ പറഞ്ഞു.

## Article Content

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്ത്. രമേശ് ചെന്നിത്തലയെപ്പോലെയുള്ള മുതിർന്ന നേതാക്കൾ പുതിയ മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ. മുരളീധരൻ പറഞ്ഞു.

പാർട്ടിയിൽ നിന്ന് തിരിച്ചടികൾ നേരിട്ടപ്പോൾ പോലും സമാന്തര പ്രവർത്തനങ്ങൾക്ക് നിൽക്കാതെ പാർട്ടിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് രമേശ് ചെന്നിത്തല. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകുന്നത് സർക്കാരിന് കരുത്താകും. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം പല കടമ്പകൾ കടന്നുള്ളതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കാലാനുസൃതമായ മാറ്റം പാർട്ടിയിൽ ആവശ്യമാണെന്നും ജനവികാരം മാനിച്ചാണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ വി.ഡി. സതീശന് സാധിക്കണം. ഘടകകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് ഈ പ്രഖ്യാപനം വന്നിട്ടുള്ളത്. സീനിയോറിറ്റി മാത്രം നോക്കിയല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും വിവാദങ്ങൾ അവസാനിപ്പിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359373/chennithala-should-be-in-the-cabinet-k-muraleedharan-wants-satheesan-to-bring-everyone-together)