---
title: "വിജയശിൽപി കെ.സി, ഭാഗ്യദോഷി ചെന്നിത്തല; യുഡിഎഫ് വിജയത്തിൽ വെള്ളാപ്പള്ളിയുടെ 'വെടിപൊട്ടിക്കൽ'"
english_title: "Success architect KC, fortune-teller Chennithala; Vellappally's 'shots fired' in UDF victory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359371/success-architect-kc-fortune-teller-chennithala-vellappallys-shots-fired-in-udf-victory"
published_at: "2026-05-14T14:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05943e8cb8e_SDFGV.jpg"
keywords: []
---

# വിജയശിൽപി കെ.സി, ഭാഗ്യദോഷി ചെന്നിത്തല; യുഡിഎഫ് വിജയത്തിൽ വെള്ളാപ്പള്ളിയുടെ 'വെടിപൊട്ടിക്കൽ'

> **Lead Summary:** ആലപ്പുഴ: **[**നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നും വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിജയത്തിന്റെ പ്രധാന ശില്പി കെ.സി. വേണുഗോപാലാണെന്നും വിജയത്തിനായി സമ്പത്തും ബുദ്ധിയും നൽകിയത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

ആലപ്പുഴ: **[**നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നും വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിജയത്തിന്റെ പ്രധാന ശില്പി കെ.സി. വേണുഗോപാലാണെന്നും വിജയത്തിനായി സമ്പത്തും ബുദ്ധിയും നൽകിയത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന്റെ പ്രവർത്തനം പ്രശംസനീയമായിരുന്നു. എന്നാൽ രമേശ് ചെന്നിത്തല ഒരു ഭാഗ്യദോഷിയാണെന്നും അദ്ദേഹം പാർട്ടിയിൽ അവഗണിക്കപ്പെട്ടുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

പുതിയ സർക്കാരിൽ മുസ്ലിം ലീഗിന് പ്രാതിനിധ്യം കൂടുതലായിരിക്കുമെന്നും ഒരു സമ്മർദ്ദ ഗ്രൂപ്പായി നിന്ന് അവർ കാര്യങ്ങൾ നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അനവസരത്തിലുള്ളതാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എൽഡിഎഫ് അധികാരത്തിൽ വരണമെന്നായിരുന്നു തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359371/success-architect-kc-fortune-teller-chennithala-vellappallys-shots-fired-in-udf-victory)