---
title: "വായിൽ കപ്പലോടിക്കും  കൂന്തൽ ഫ്രൈ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം "
english_title: "Koonthal fries that will make your mouth water can now be easily made at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359355/koonthal-fries-that-will-make-your-mouth-water-can-now-be-easily-made-at-home"
published_at: "2026-05-14T13:52:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0586c74802e_DFHDFH.jpg"
keywords: []
---

# വായിൽ കപ്പലോടിക്കും  കൂന്തൽ ഫ്രൈ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം 

> **Lead Summary:** **[**കടല് വിഭവങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് കൂന്തൽ അഥവാ കണവ. . വീട്ടിൽ ലഭ്യമായ ലളിതമായ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു സിമ്പിൾ റെസിപ്പി നോക്കിയാലോ

## Article Content

**[**കടല് വിഭവങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് കൂന്തൽ അഥവാ കണവ. . വീട്ടിൽ ലഭ്യമായ ലളിതമായ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു സിമ്പിൾ റെസിപ്പി നോക്കിയാലോ

**ആവശ്യമായ സാധനങ്ങൾ **

*കൂന്തൽ (കണവ): 500 ഗ്രാം (വൃത്തിയാക്കി വട്ടത്തിൽ മുറിച്ചത്)*

*സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾസ്പൂൺ*

*പച്ചമുളക്: 2-3 എണ്ണം*

*തക്കാളി: 1 എണ്ണം*

*തേങ്ങാക്കൊത്ത്: കാൽ കപ്പ് (ഓപ്ഷണൽ, നല്ല രുചി നൽകും)*

*മസാലകൾ:*

*മഞ്ഞൾപ്പൊടി - (അര ടീസ്പൂൺ),*

*മുളകുപൊടി- (1-2 ടേബിൾസ്പൂൺ),*

*മല്ലിപ്പൊടി- (1 ടേബിൾസ്പൂൺ0 *

*ഗരം മസാല (അര ടീസ്പൂൺ),*

*കുരുമുളക് പൊടി (1 ടീസ്പൂൺ).*

*കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

നന്നായി വൃത്തിയാക്കി വട്ടത്തിൽ മുറിച്ച കൂന്തൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത ശേഷം, സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും മസാലപ്പൊടികളും (മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി) ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളിയിട്ട് ഉടയുന്നത് വരെ വേവിച്ച ശേഷം, നേരത്തെ വേവിച്ചു വെച്ച കൂന്തൽ വെള്ളത്തോടൊപ്പം ചേർത്ത് ചെറിയ തീയിൽ വെള്ളം വറ്റിച്ചെടുക്കുക. മസാല നന്നായി കൂന്തലിൽ പിടിച്ചു വരുമ്പോൾ കുറച്ച് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും മുകളിൽ തൂവി ഇറക്കി വെക്കാം.

കൂന്തൽ റോസ്റ്റ് ഇതുപോലെ ഓന്ന് തയ്യാറാക്കി നോക്കൂ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359355/koonthal-fries-that-will-make-your-mouth-water-can-now-be-easily-made-at-home)